കോവിഡിനൊപ്പം മറ്റെന്തൊക്കെ സര്‍ക്കാരിന്റെ മുന്‍ഗണനയാകണം?

Counter-Point_29-03
SHARE

കോവിഡ് 19 പ്രതിരോധകാലമെന്നാല്‍ എന്തൊക്കെയാണ്? അത് രോഗത്തിനെതിരായ ചെറുത്തുനില്‍പ്പ് മാത്രമല്ല. ഈ കാലത്തുണ്ടാകുന്ന കോവിഡുപോലെതന്നെ മുമ്പ് കണ്ടിട്ടില്ലാത്ത പ്രശ്നങ്ങള്‍ക്ക് മറുപടി കണ്ടെത്താനുള്ളതാണ്. അങ്ങനെ നമ്മുടെ മുന്നില്‍വന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് മദ്യാസക്തിയുള്ള ആളുകളുടെ നിലനില്‍പ്പാണ്. വിഡ്രോവല്‍ സിന്‍ഡ്രം പ്രശ്നമുണ്ടാക്കുന്നവര്‍ക്ക് ചികില്‍സയെന്ന് ആദ്യം തീരുമാനിച്ചു. പിന്നെ ഒരാലോചനയില്‍ ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ ആ ആളുകള്‍ക്ക് മാത്രമായി മദ്യം എന്ന് മാറ്റി. മദ്യമല്ല മരുന്നെന്ന നിശിത വിമര്‍ശനവുമായി ഡോക്ടര്‍മാരുടെ സംഘടന ഇന്ന് രംഗത്തുവന്നു. ഒറ്റപ്പെട്ടതാണെങ്കിലും കോട്ടയത്തെ തെരുവ് ഇന്ന് കണ്ടത് മറ്റൊരു പ്രധാനപ്രശ്നം. നാട്ടില്‍ പോകണം, അതിന് സൗകര്യംവേണമെന്നാവശ്യപ്പെട്ട് പൊടുന്നനെ ഒരാള്‍ക്കൂട്ടം റോഡില്‍. അവരുടെമാത്രമല്ല, അത് പരിഹരിക്കാന്‍ ഇറങ്ങുന്നവരുടെ വരെ സുരക്ഷ ആശങ്കയിലാക്കിയ മണിക്കൂറുകള്‍. ആ മിന്നല്‍ നീക്കം ആസൂത്രിതമെന്ന സംശയവും ഉയര്‍ന്നുകേട്ടു. അപ്പോള്‍ കോവിഡിനൊപ്പം അതേ ജാഗ്രതയില്‍ എന്തൊക്കെയാണ് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും മുന്‍ഗണനയാകേണ്ടത്?

MORE IN COUNTER POINT
SHOW MORE
Loading...
Loading...