രാജ്യവും ലോക്ക്ഡൗണില്‍; അടച്ചുപൂട്ടൽ എന്തിനെന്ന് ഇനിയും സംശയിക്കുന്നവരുണ്ടോ..?

cp-24
SHARE

കേരളം അടച്ചുപൂട്ടി ആദ്യദിനം പിന്നിടുകയാണ്. ഒപ്പം ഇനി രാജ്യവും അടച്ചുപൂട്ടലില്‍. പ്രധാനമന്ത്രി മുന്നറിയിപ്പുകളോടെയാണ് അസാധാരണമായ സാഹചര്യം വ്യക്തമാക്കുന്നത്. കേരളത്തില്‍ ഭൂരിഭാഗം മലയാളികളും സാഹചര്യം മനസിലാക്കി വീട്ടിലിരുന്നു. പക്ഷേ ഇവിടെ ഭൂരിഭാഗം, ഒരു വിഭാഗം തുടങ്ങി ഒരു തിരഞ്ഞെടുപ്പ് സാധ്യമേയല്ല. അവശ്യസേവനങ്ങളുമായി ബന്ധപ്പെട്ടല്ലാതെ ഒരാളും പുറത്തിറങ്ങാതിരുന്നാല്‍ മാത്രമേ കേരളത്തിനും ഈ പ്രതിസന്ധി മറികടക്കാനാകൂ എന്നോര്‍ക്കുക. ആദ്യദിവസം തന്നെ 402 പേര്‍ക്കെതിരെ പൊലീസിന് കേസെടുക്കേണ്ടി വന്നത് അനാവശ്യമായി പുറത്തിറങ്ങിയതിനാണ്.  അനിവാര്യസാഹചര്യമാണെന്ന് മനസിലാക്കിയേ പറ്റൂ. ആവശ്യമില്ലാതെ പുറത്തിറങ്ങുന്ന ഓരോരുത്തരും ഇന്നു കേരളത്തോട് ചെയ്യുന്നത് ദ്രോഹമാണ്. വീട്ടിലിരിക്കുന്ന കോടിക്കണക്കിന് മനുഷ്യരോടു ചെയ്യുന്ന വഞ്ചനയാണ്. ഇന്നു 14 പേര്‍ക്കു കൂടി കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. തമാശയല്ല, ഓപ്ഷനല്‍ അല്ല. നിര്‍ബന്ധിതമായി നിര്‍ദേശങ്ങള്‍ പാലിക്കണം. രാജ്യം അടച്ചു പൂട്ടുന്നതെന്തിന് എന്ന് മനസിലാക്കാത്തവരുണ്ടോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...