വരാനിരിക്കുന്നത് വെല്ലുവിളിയുടെ ദിനങ്ങള്‍; എങ്ങനെ കൈകാര്യം ചെയ്യും?

CP
SHARE

പരിഭ്രാന്തി വേണ്ട , പക്ഷേ യാഥാര്‍ഥ്യങ്ങളുമായി നാം പൊരുത്തപ്പെട്ടേ മതിയാവൂ.  ഇന്ന് മാത്രം കേരളത്തില്‍ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നൂറ്റാണ്ടിന്‍റെ മഹാമാരിയെ നേരിടാന്‍ സര്‍ക്കാരുകള്‍ കടുത്ത നടപടികളിലേക്ക് കടന്നുകഴിഞ്ഞു. കേരള– തമിഴ്നാട് അതിര്‍ത്തി അടച്ചു. 

കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തി കടത്തിവിടില്ലെന്ന് തമിഴ്നാട് അറിയിച്ചു.  KSRTC ബെംഗളൂരുവിൽ നിന്നുള്ള സർവീസുകൾ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുകയാണ് . സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി , സര്‍വകലാശാല പരീക്ഷകളടക്കം എല്ലാം മാറ്റിവച്ചു. ജനങ്ങള്‍ അവനവനിലേക്ക് പരമാവധി ചുരുങ്ങിയാലേ കോവിഡ് എന്ന വില്ലന്‍ ഉയര്‍ത്തുന്ന വെല്ലുവിളിയില്‍ നിന്ന് രക്ഷയുള്ളൂ. പക്ഷേ ഇതുയര്‍ത്തുന്ന ആശങ്കകള്‍ നിരവധിയാണ്. അതിര്‍ത്തി അടയ്ക്കുന്നത് ചരക്കുഗതാഗതത്തെ ബാധിക്കുമോ എന്നതാണ് മുഖ്യം. അങ്ങനെ വന്നാല്‍ ഉണ്ടാവുന്ന ക്ഷാമത്തെയും വിലക്കയറ്റത്തെയും നാം എങ്ങനെ നേരിടും.

കോവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നാല്‍ പരിശോധനകേന്ദ്രങ്ങള്‍ക്കും ആശുപത്രി സൗകര്യങ്ങള്‍ക്കുമുള്ള കുറവുകളെ രാജ്യം എങ്ങനെ കൈകാര്യം ചെയ്യും ?കാര്യങ്ങള്‍ ഇനി രാഷ്ട്രീയനേതൃത്വങ്ങളുടെ കോര്‍ട്ടിലാണ്. അവര്‍ നല്‍കട്ടെ ഉത്തരങ്ങള്‍. 

MORE IN COUNTER POINT
SHOW MORE
Loading...
Loading...