രാജ്യം കരുതലോടെ; ജനതാ കർഫ്യൂ നൽകുന്ന സൂചനകൾ

cpn-19
SHARE

നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ മഹാമാരിയാണ് രാജ്യത്തെയും ബാധിച്ചിരിക്കുന്നത്. ഇന്ത്യയിൽ കോവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പറയുന്നത്. രാജ്യവ്യാപകമായി എടുത്ത സാംപിളുകള്‍ പരിശോധിച്ചാണ് നിഗമനം. ഇന്ത്യയില്‍ രോഗം ഇപ്പോളും സ്റ്റേജ് 2 വിലാണെന്നും സ്റ്റേജ് 3 ലേക്ക് കടന്നിട്ടില്ലെന്നും ഐസിഎംആര്‍ പറയുന്നു. എന്നാല്‍ രാജ്യാന്തര വിമാനസര്‍വീസുകള്‍ സമ്പൂര്‍ണമായി റദ്ദാക്കിയ സര്‍ക്കാര്‍ 65 വയസിന് മുകളിലുള്ള പൗരന്‍മാര്‍ വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശിക്കുന്നു. കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നതെന്തിന് ? ഇരുപതു മുതല്‍  അറുപതുശതമാനം വരുന്ന ഇന്ത്യന്‍ പൗരന്‍മാരെ കോവിഡ് ബാധിച്ചേക്കാമെന്ന വിലയിരുത്തലുകളാണ് രാജ്യാന്ത്ര വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നത്.  ഇത് ഒരു പക്ഷേ   മരണകാരണമാകാത്ത സാധാരണനിലയിലുള്ള പകര്‍ച്ചവ്യാധിയായി അവസാനിക്കുകയും ആവാം.  മഹാമാരിയെ ചെറുക്കാന്‍ രാജ്യം എങ്ങനെ തയാറെടുത്തിരിക്കുന്നു ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...