പറയുന്നതെല്ലാം നമ്മൾ ചെയ്യുന്നുണ്ടോ? പ്രതിരോധം ഭദ്രമാണോ?

Counter-Point-16-03
SHARE

സംസ്ഥാനത്തു മൂന്നു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്തു രണ്ടു പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിലെ രോഗബാധിതരുടെ എണ്ണം 24 ആയി. 12470 പേര്‍ നിരീക്ഷണത്തിലാണെന്നു മുഖ്യമന്ത്രി അറിയിച്ചു. വിദേശയാത്ര നടത്തിയ ഡോക്ടര്‍ക്ക് കോവിഡ സ്ഥിരീകരിച്ചതോടെ  43 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 76 ജീവനക്കാര്‍ കോവിഡ് 19 നിരീക്ഷണത്തിലായതോടെ തിരുവന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിററ്യൂട്ടിന്‍റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. നിരീക്ഷണത്തിലായിരുന്ന രണ്ടു പേര്‍ അപകടത്തില്‍ മരിച്ചു എന്ന വാര്‍ത്തയും ഇന്നെത്തി.  

അതിനിടെ കോവിഡ് ബാധയെ നേരിടാന്‍ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം. രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം. 

മാളുകള്‍, നീന്തല്‍ക്കുളങ്ങള്‍, ജിംനേഷ്യം, തിയറ്ററുകള്‍ എന്നിവയും അടച്ചിടണം. യൂറോപ്യന്‍ യൂണിയന്‍, തുര്‍ക്കി, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുളളവര്‍ക്ക് വിലക്ക്. പൊതുഗതാഗത ഉപയോഗം കുറയ്ക്കണമെന്നും കേന്ദ്രം. രാജ്യത്ത് കോവിഡ് 19 ബധിതരുടെ എണ്ണം 114 ആയി. UAE, കുവൈത്ത്, ഖത്തര്‍, ഒമാന്‍ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക്  ഹോം ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു.  പ്രതിരോധം ഭദ്രമെന്ന ആത്മവിശ്വാസം പുനഃപരിശോധിക്കണോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...