രോഗബാധ മൂടിവച്ചതിന് പിന്നില്‍ അറിവില്ലായ്മയോ അനാസ്ഥയോ..?

cp
SHARE

രാജ്യത്ത് ഏറ്റവും സുശക്തമായ സർക്കാർ ആരോഗ്യ സംവിധാനമുള്ള കേരളത്തില്‍ അഞ്ചുപേര്‍ക്ക് കോവിഡ് 19  സ്ഥിരീകരിച്ചിരിക്കുന്നു. കുറ്റം സര്‍ക്കാരിന്‍റേതല്ല, സംവിധാനങ്ങളുടേതല്ല. അവയോട് സഹകരിക്കാതിരിക്കുന്ന പൊതുജനങ്ങളുടെ മനോഭാവത്തിന്‍റേതാണ്. ഇറ്റലിയില്‍നിന്ന് എത്തിയ ദമ്പതികള്‍ക്കും മകനും  ഇവരുടെ ബന്ധുക്കളായ രണ്ടുപേര്‍ക്കുമാണ്  പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചത്. രോഗവുമായി വിദേശത്തുനിന്നെത്തിയവര്‍ സര്‍ക്കാരിന്‍റെ സകലമുന്നറിയിപ്പുകളെയും അവഗണിച്ച് പലതലത്തില്‍ പൊതുസമൂഹത്തില്‍ ഇടപഴകി. ഇറ്റലിയില്‍നിന്ന് മടങ്ങിയെത്തിയവര്‍ വിവരം ആരോഗ്യവകുപ്പിവിവരം അറിയിക്കാത്തത് ഗുരുതരതെറ്റാണെന്ന മന്ത്രി കെ.കെ. ശൈലജയുടെ വാക്കുകളോട് നൂറുശതമാനവും  യോജിച്ചേ മതിയാവൂ. കൊറോണ പ്രതിരോധത്തിലെ ഇത്തരം തിരിച്ചടികള്‍ അറിവില്ലായ്മ മൂലമോ അനാസ്ഥ മൂലമോ ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...