തനിച്ച് പോകില്ലെന്ന് കുടുംബം; ദേവനന്ദയ്ക്ക് സംഭവിച്ചതെന്ത്?

cp34
SHARE

അവള്‍ക്ക് സംഭവിച്ചതെന്തെന്ന്  അറിയണം. ഇത് ദേവനന്ദയുടെ അമ്മയുടെ മാത്രം ആവശ്യമല്ല, കേരളത്തിന്‍റെയാകെ ആവശ്യമാണ്. കണ്ണടച്ചു തുറന്ന നിമിഷം കൊണ്ടാണ് ഒരു ആറുവയസുകാരി ഓര്‍മയായത്. ഓമനത്തതുളുമ്പുന്ന ആ കുഞ്ഞു ശരീരം ചേതനയറ്റ് കണ്ടെത്തിയത് നാമെല്ലാവരും നൊമ്പരത്തോടെയാണ് കണ്ടിരുന്നത്. ദേവനന്ദയ്ക്ക് എന്താണ് സംഭവിച്ചത്. നമ്മളില്‍ പലരും കരുതിയതുപോലെ കുട്ടിക്കുറുമ്പിന്‍റെ ഭാഗമായി കളിച്ച് കാല്‍വഴുതി പുഴയില്‍ വീണതാവാം എന്ന വാദം ശക്തമായിത്തന്നെ തള്ളുകയാണ് കുടുംബം. തനിച്ച് പുഴയോരത്തേയ്ക്ക് കുട്ടി പോകാന്‍ ഒരു ശതമാനം പോലും സാധ്യയതയില്ലെന്ന്  അവര്‍ തറപ്പിച്ച് പറയുന്നു. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയി അപായപ്പെടുത്തിയതാവാം എന്നും കുടുംബം സംശയിക്കുന്നു. ദേവനന്ദയ്ക്ക് സംഭവിച്ചതെന്ത് ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...