മതന്യൂനപക്ഷത്തിന് എതിരല്ലെന്ന് ട്രംപിനെ ബോധ്യപ്പെടുത്താനാകുമോ?

counterpoint-22-02-2020
SHARE

ഡോണള്‍ഡ് ട്രംപിനെ കാത്തിരിക്കുകയാണ് ഇന്ത്യ. തിങ്കളാഴ്ച നമസ്തേ ട്രംപ് കണ്ട് ചൊവ്വാഴ്ച ഡല്‍ഹി ഹൈദരബാദ് ഹൗസിലെത്തുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സുപ്രധാനവിഷയങ്ങള്‍ സംസാരിക്കും. അതില്‍ വരാന്‍ എല്ലാ സാധ്യതയുമുള്ള ഒരു വിഷയത്തിലാണ് ഇന്ന് ഈ ചര്‍ച്ച. മോദി–ട്രംപ് ചര്‍ച്ചയില്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യം വിഷയമാകുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിക്കഴിഞ്ഞു.

പൗരത്വനിയമവും പൗരത്വറജിസ്റ്ററുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ട്രംപ് ഉന്നയിച്ചാല്‍ ലോകമതിനെ എങ്ങനെ കാണും? ഒരു ചുവട് പോലും പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ നരേന്ദ്രമോദിക്ക് ആ നിലപാട്, അത് ഒരു മതന്യൂനപക്ഷത്തിനും എതിരല്ല എന്ന് അമേരിക്കന്‍ പ്രസിഡന്റിനെ ബോധ്യപ്പെടുത്താനാകുമോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...