നിരത്തുകള്‍ കുരുതിക്കളമാകുന്നതെങ്ങനെ ?

counter200244
SHARE

അതിദാരുണമായ  ദുരന്തവാര്‍ത്തയിലേക്കാണ് ഇന്ന് കേരളം ഉറക്കമുണര്‍ന്നത്. ബാംഗ്ലൂരില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുനന് 19 മലയാളികളാണ് അവിനാശിയിലുണ്ടായ അപകടത്തില്‍ അകാലചരമമടഞ്ഞത്. പുലര്‍ച്ചെ മൂന്നേകാലിനാണ് ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുവന്ന ബസില്‍ കൊച്ചിയില്‍ നിന്ന് സേലത്തേക്ക് ടൈലുമായി പോയ ലോറി ഇടിച്ചുകയറിയത്. മുമ്പും പല അപകടങ്ങളിലും കണ്ടതുപോലെ ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയത് തന്നെ അപകടകാരണം. ഏറെ കാലപ്പഴക്കമില്ലാത്ത ലോറി ടയര്‍ പൊട്ടി നിയന്ത്രണം വിട്ടാണ് ലോറി ചരിഞ്ഞാണ്  ബസില്‍ ഇടിച്ചത്. മീഡിയനിലൂടെ ലോറി  50 മീറ്ററോളം ഓടിയെന്ന് പറയുമ്പോള്‍ ഡ്രൈവറുടെ വീഴ്ച എത്ര വലുതെന്ന് വ്യക്തം. ഒരു മനുഷ്യന്‍റെ അശ്രദ്ധ 19 കുടുംബങ്ങളെയാണ് തീരാ ദുഖത്തിലേക്ക് തള്ളിവിട്ടത്.  നിരത്തുകള്‍ കുരുതിക്കളമാകുന്നതെങ്ങനെ ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...