തലസ്ഥാനം എങ്ങോട്ട് തിരിയും?; ഡല്‍ഹി വോട്ടു ചെയ്തത് വിദ്വേഷത്തിനോ വികസനത്തിനോ?

cp
SHARE

ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന് അധികാരത്തുടര്‍ച്ചയെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ബിജെപി നില മെച്ചപ്പെടുത്തുമെന്നും കോണ്‍ഗ്രസിന്‍റെ സ്ഥിതി ദയനീയമെന്ന് സൂചന.രാജ്യതലസ്ഥാനമെങ്കിലും പരിമിത അധികാരങ്ങള്‍ മാത്രമുള്ള ഡല്‍ഹിനിയമസഭാ തിരഞ്ഞെടുപ്പ് സാധാരണവലിയ വാര്‍ത്താപ്രാധാന്യം നേടാറില്ല. ഇക്കുറി പക്ഷേ വര്‍ത്തമാനകാല ഇന്ത്യകണ്ട ഏറ്റവും വലിയ രാഷ്ട്രീയപോരാട്ടമാണ് ഡല്‍ഹിയില്‍ നടന്നത്. വിഭജനരാഷ്ട്രീയവും വിദ്വേഷപ്രചാരണവും  അതിന്‍റെ പാരമ്യത്തില്‍ അവതരിപ്പിച്ചത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണ്.  സമരം ചെയ്യുന്ന ജനങ്ങളെ വെടിവച്ചിടിാന്‍ ആഹ്വാനം ചെയ്യുന്ന കേന്ദ്രമന്ത്രിയും അതനുസരിക്കുന്ന അണിയുമെല്ലാം രാജ്യത്തെ ഞെട്ടിച്ചു. ഷഹിന്‍ ബാഗില്‍ 50 ദിവസമായി സ്ത്രീകള്‍ നടത്തുന്ന സമരത്തെ തിരിഞ്ഞുനോക്കാതിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്്രിവാള്‍ വികസന രാഷ്ട്രീയം മുന്നോട്ടുവച്ചു. പക്ഷേ സ്ത്രീ സുരക്ഷയടക്കം അദ്ദേഹത്തെ അധികാരത്തിലേറ്റിയവിഷയങ്ങള്‍ ചര്‍ച്ചയാവാതെ പോയി. തുടക്കം മുതല്‍ തങ്ങള്‍ ഭരിക്കാനല്ല മല്‍സരിക്കുന്നത് എന്ന പ്രതീതി സൃഷ്ടിച്ച കോണ്‍ഗ്രസ് ഗാലറിയിലെ കളിക്കാരായി. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, ഡല്‍ഹി വോട്ടു ചെയ്തത് വിദ്വേഷത്തിനോ വികസനത്തിനോ ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...