സമരം ഗൂഢാലോചനയെങ്കില്‍ ആ വെടിവയ്പുകളോ?

Counter-03-02
SHARE

പൗരത്വനിയമത്തിനെതിരെ ആഴ്ചകളായി ഡല്‍ഹി ഷെഹീന്‍ബാഗില്‍ സ്ത്രീകളടക്കം നടത്തുന്ന സമരത്തെക്കുറിച്ചാണ്, ജാമിയമിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തെക്കുറിച്ചാണ് പ്രധാനമന്ത്രി ഈ പറയുന്നത്. സമരം ഗൂഢാലോചനയാണ്. അത് അവസാനിപ്പിക്കാന്‍ സമയമായി. ഭരണഘടനയും ത്രിവര്‍ണവും സമരത്തിന് മുന്നിലുണ്ടെന്നേയുള്ളൂ, അത് യഥാര്‍ഥ ഗൂഢാലോചനയെ മറയ്ക്കാന്‍ ആണ്. ഡല്‍ഹി തിരഞ്ഞെടുപ്പ് റാലിയില്‍ ഇതുപറയുമ്പോള്‍ പക്ഷെ കഴിഞ്ഞ നാലുദിവസത്തിനിടെ ഡല്‍ഹിയില്‍ ഇതേയിടങ്ങളിലുണ്ടായ മൂന്ന് വെടിവയ്പുകളെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിക്കുന്നു. കേന്ദ്രമന്ത്രിയില്‍നിന്നും എംപിമാരില്‍നിന്നും ഈ ദിവസങ്ങളില്‍ ഉയര്‍ന്ന വിദ്വേഷപ്രസ്താവനകളില്‍ മൗനം തുടരുന്നു. സമരം ഗൂഢാലോചനയെങ്കില്‍ അത് അവസാനിപ്പിക്കാനുള്ളതോ ആ വെടിവയ്പുകള്‍? ആരാണ് തോക്കുമായി പോകാന്‍‌ അവരെ നിയോഗിക്കുന്നത്? ആരാണ് ആ ശ്രമങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കുന്നത്? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...