ഈ സമയത്തെ ലവ് ജിഹാദ് വിവാദത്തിലൂടെ കത്തോലിക്ക സഭ ലക്ഷ്യമിടുന്നതെന്ത് ?

cp
SHARE

കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട്  പ്രണയം നടിച്ച് മതംമാറ്റല്‍ വ്യാപകമാവുന്നു എന്ന സീറോ മലബാര്‍ സഭാ സിനഡിന്‍റെ ആശങ്ക സഭ ഇന്ന് വിശ്വാസികളുമായി പങ്കിട്ടു. കേരളത്തില്‍ നിന്ന് ഐഎസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നു എന്നത് കണ്ണ് തുറപ്പിക്കണം എന്ന് സഭാ നേതൃത്വം പറയുമ്പോള്‍ ലക്ഷ്യം വയ്ക്കുന്നത് ഏതുതരം മതാന്തരപ്രണയത്തെയാണെന്ന് വ്യക്തം. ഇതിനെ ക്രമസമാധാന, ഭീകരപ്രവര്‍ത്തനമായി നിയമപാലകര്‍ കണക്കാക്കണം എന്നും സഭയ്ക്ക് ആവശ്യമുണ്ട്. ഇതേ സഭാ സര്‍ക്കുലര്‍ പൗരത്വനിയമത്തിന്‍റെ പേരില്‍ മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള നീക്കമുണ്ടെന്നും സമ്മതിക്കുന്നു. അതേസമയം ഒരാഴ്ച മുമ്പ് ഹിന്ദുത്വത്തെ എതിര്‍ക്കാനെന്ന പേരില്‍ ഇസ്ലാംവല്‍ക്കരണത്തിന്‍റെ ഏജന്‍റമാരായിട്ടില്ല എന്ന് മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തെളിയിക്കണം എന്ന് കെസിബിസി വക്താവ് ഫാദര്‍ വര്‍ഗീസ് കള്ളിക്കാട്ട് ലേഖനമെഴുതുകയും ചെയ്തു. വര്‍ഷങ്ങളായി നിലനില്‍ക്കുന്നതും ദേശീയ അന്വേഷണ ഏജന്‍സിയടക്കം അന്വേഷിച്ച് തള്ളിക്കളഞ്ഞതുമായ ലവ് ജിഹാദ് വിവാദം ഇപ്പോള്‍ സീറോമലബാര്‍ സഭ പുറത്തുവിടുന്നതെന്തിന് ? ഇതൊരു ക്രമസമാധാന പ്രശ്നമെങ്കില്‍ അങ്ങനെയൊന്ന് ഇല്ലേയില്ലെന്ന്  കേരള ഡിജിപി എന്തിന് ആണയിടണം ? സഭയ്ക്കുള്ളില്‍ തന്നെ ഭിന്ന സ്വരമുയര്‍ന്നിട്ടും ഈ സര്‍ക്കുലര്‍ വായിക്കണമെന്ന് സഭാ നേതൃത്വം നിര്‍ബന്ധിക്കുന്നതെന്തിന് ? ലവ് ജിഹാദ് വിവാദത്തിലൂടെ കത്തോലിക്ക സഭ ലക്ഷ്യമിടുന്നതെന്ത് ? കൗണ്ടര്‍ പോയിന്‍റ് വിഡിയോ കാണാം.

MORE IN COUNTER POINT
SHOW MORE
Loading...
Loading...