സര്‍ക്കാര്‍ ഗവര്‍ണറെ റബര്‍ സ്റ്റാംപ് ആക്കിയോ; എന്താണ് സംഭവിക്കുന്നത് ?

counter-governor
SHARE

ഇതിനാണ് പൊട്ടിത്തെറിക്കുക എന്ന് പറയുക. എന്തിനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇങ്ങനെ പ്രതികരിച്ചത്? ആ പ്രതികരണം എന്താണുണ്ടാക്കിയത്? പ്രതികരണം തന്നെ അറിയിക്കാതെ പൗരത്വപ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചതില്‍. ഒപ്പം സഭ ചേരാതെ ഒരു ഓര്‍ഡിനന്‍സുമായി വന്നതില്‍. താന്‍ റബര്‍ സ്റ്റാംപല്ല. താന്‍ നിയമത്തിന് മുകളില്ല. അതുപോലെ മറ്റാരും നിയമത്തിന് മുകളിലല്ലെന്ന് ഉറപ്പാക്കുമെന്ന് ഗവര്‍ണര്‍. വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ഒപ്പിടാതെ സര്‍ക്കാരിന് തിരിച്ചയച്ചതിന് പിന്നാലെയാണ് ഈ വാക്കുകള്‍. ഇനി അതിന്റെ ഫലം എന്താണെന്നുകൂടി.  ഓര്‍ഡിനന്‍സ് വീണ്ടും ഗവര്‍ണര്‍ക്ക് അയയ്ക്കേണ്ടെന്നും പകരം സഭയില്‍ ബില്‍ കൊണ്ടുവന്ന് പാസാക്കാനും സര്‍ക്കാര്‍ തീരുമാനിക്കുന്നു. പക്ഷെ പിന്നാലെ ഗവര്‍ണര്‍ക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി രംഗത്തുവന്നു.  അപ്പോള്‍ എന്താണ് സംഭവിക്കുന്നത് രാജ്ഭവനും സര്‍ക്കാരിനും ഇടയില്‍? സര്‍ക്കാര്‍ ഗവര്‍ണറെ റബര്‍ സ്റ്റാംപ് ആക്കിയോ? ഓര്‍ഡിനന്‍സില്‍ തെറ്റില്ലെങ്കില്‍ എന്തിനാണത് വീണ്ടും അയയ്ക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നത്? ഗവര്‍ണര്‍മാരില്നിന്ന് പതിവില്ലാത്ത പരസ്യപ്രതികരണം വഴി ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നതെന്തിനാണ്? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...