എസ്എഫ്ഐ നേതാവിനെ വെള്ളപൂശി റിപ്പോർട്ട്. യൂണിവേഴ്സിറ്റി കോളജില്‍ എന്തുമാറി?

cp150120
SHARE

ശുദ്ധീകരിക്കപ്പെട്ടുവെന്ന് പലരും വിശ്വസിച്ച, പുതിയ തുടക്കമെന്ന് പൊതുവെ കരുതപ്പെട്ട ഒരു കലാലയത്തില്‍നിന്നാണ് കാഴ്ച. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ കഴിഞ്ഞമാസം 19ന് ഗണിതശാസ്ത്രവിഭാഗം മേധാവി ഡോ.എസ്.ബാബുവിനെ സ്റ്റാഫ് റൂമില്‍ കയറി ഭീഷണിപ്പെടുത്തുന്ന എസ്എഫ്ഐ നേതാവ് എ.എല്‍.ചന്തു. വിരമിക്കാന്‍ മൂന്ന് മാസം മാത്രമുള്ള തന്നെ കോളജിനകത്തും പുറത്തുമിട്ട് തല്ലുമെന്നാണ് മുന്നറിയിപ്പ്. 

ഡോ.ബാബുവിന്റെ പരാതിയില്‍ ചന്തുവിനെ സസ്പെന്‍ഡ് ചെയ്തെങ്കിലും പിന്നാലെ വച്ച അന്വേഷണ സമിതി കണ്ടെത്തുന്നു, ചന്തു തെറ്റൊന്നും ചെയ്തിട്ടില്ല. അപ്പോള്‍ ഈ കണ്ട ദൃശ്യങ്ങളുടെ അര്‍ഥമെന്താണ്? ഓര്‍ക്കുക. വകുപ്പ് മേധാവിയാണ് ഡോ.ബാബു. തന്റെ മുറിയിലിരിക്കാന്‍ ധൈര്യമില്ലാതെയാണ് അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്റ്റാഫ് റൂമിലിരിക്കുന്നത്. യൂണിവേഴ്സിറ്റി കോളജില്‍ എന്തുമാറിയെന്നാണ് കരുതേണ്ടത്? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...