പുകയുന്ന രാജ്യതലസ്ഥാനം; ജെഎന്‍യുവിലെ അക്രമികള്‍ മാഞ്ഞുപോയോ?

cp
SHARE

രാജ്യത്തിന്‍റെ ഭരണസിരാകേന്ദ്രത്തില്‍ , പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും മൂക്കിനു താഴെ, രാജ്യത്തെ പ്രശസ്തമായ കലാലയം ആക്രമിക്കപ്പെട്ടിട്ട് 5 ദിവസമായി. അക്രമികളില്‍ ഒരാളെപ്പോലും പിടികൂടാന്‍  കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസിന് കഴിഞ്ഞില്ല. ജെഎൻയു ക്യാംപസിലുണ്ടായ അക്രമം തടയുന്നതിൽ വൈസ് ചാൻസലർക്ക് ഗുരുതരവീഴ്ച്ച പറ്റിയെന്ന് ആഭ്യന്തരമന്ത്രാലയം നിയോഗിച്ച അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.  എന്നാല്‍ മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ പിന്തുണ തനിക്കുണ്ടെന്ന് വൈസ് ചാന്‍സലര്‍ എം ജഗ്ദേഷ് കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. . പരുക്കേറ്റ വിദ്യാര്‍ഥികളെയോ അധ്യാപകരെയോ കാണാന്‍ വൈസ്‍ ചാന്‍സലര്‍ ഇനിയും തയാറായിട്ടില്ല. വൈസ് ചാന്‍സലറുടെ അറിവോടെയല്ലാതെ അക്രമം  നടക്കില്ലെന്നും വിസിയെ നീക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും അധ്യാപകരും സമരം തുടരുന്നു. രാജ്യതലസ്ഥാനം ഇപ്പോഴും സംഘര്‍ഷഭരിതമാണ്. 

കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു ജെഎന്‍യുവിലെ അക്രമികള്‍ മാഞ്ഞുപോയതെങ്ങനെ?വൈസ് ചാന്‍സലര്‍ ആ കസേരയിലിരിക്കാന്‍ യോഗ്യനോ ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...