ജനാധിപത്യ ഇന്ത്യ ഇത്രമേല്‍ നിസഹായമാകാമോ?

counter-point-06-01-2020
SHARE

എന്തിനും മടിക്കില്ലെന്ന് വ്യക്തമായ പ്രഖ്യാപനമായി ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ക്കു നേരെ ഹീനമായ ആക്രമണം. സര്‍വകലാശാലയ്ക്കു പുറത്തു നിന്ന് ആയുധങ്ങളുമായി എത്തിയ അമ്പതിലേറെപ്പേര്‍ ക്രൂരമായ ആക്രമണം അഴിച്ചു വിട്ടു. യൂണിയന്‍ അധ്യക്ഷയുള്‍പ്പെടെ 30ലേറെ വിദ്യാര്‍ഥികളും അധ്യാപകരും തലയ്ക്ക് സാരമായ പരുക്കേറ്റു ആശുപത്രിയിലായി. സര്‍വകലാശാല അധികൃതര്‍ അനങ്ങിയില്ല.

ഗേറ്റില്‍ അക്രമത്തിന് കാവല്‍ നിന്ന പൊലീസ് നോക്കി നിന്നു. വിവരമറിഞ്ഞെത്തിയ രാഷ്ട്രീയനേതാക്കളെ ഹിന്ദുത്വസംഘടനകളുടെ പ്രവര്‍ത്തകര്‍ പൊലീസിനു കണ്‍മുന്നില്‍ കൈയേറ്റം ചെയ്തു. ആക്രമണം അഴിച്ചു വിട്ടത് കേന്ദ്രഭരണകൂടത്തിന്റെ പിന്തുണയോടെ പരിവാര്‍ സംഘടനകളാണെന്ന് ആക്രമണത്തിന് ഇരയായവര്‍ ആരോപിക്കുന്നു. ഇടതുവിദ്യാര്‍ഥിസംഘടനകളാണ് അക്രമത്തിന് പിന്നിലെന്ന് എ.ബി.വി.പിയും ആരോപിക്കുന്നു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ജനാധിപത്യ ഇന്ത്യ ഇത്രമേല്‍ നിസഹായമാകാമോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...