ഷെയിന്‍ നിഗത്തിന് അമ്മയെന്ന സംഘടനയുടെ പിന്തുണയുണ്ടോ ?

counterpoint-08-12-19
SHARE

ഷെയ്ൻ നിഗമിന് നിർമാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയ പ്രശ്നം അമ്മ സംഘടനക്കുള്ളില്‍ ചര്‍ച്ച ചെയ്യാത്തതില്‍ ഒരു വിഭാഗത്തിന് അതൃപ്തി. അമ്മ ജനറല്‍ െസക്രട്ടറി ഇടവേള ബാബുവും സിദ്ധിഖും നടത്തിയ വ്യക്തിപരമായ ചര്‍ച്ചകളെ സംഘടനയുടേതായി അംഗീകരിക്കാനാവില്ലെന്നാണ് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളുടെ പക്ഷം. ഷെയ്ൻ നിഗമിനെ വിലക്കാൻ ആർക്കും അധികാരമില്ലെന്ന് ഇടവേള ബാബു വ്യക്തമാക്കിയിരുന്നു.

സംഘടനകള്‍ക്ക് നിലപാട് എടുക്കേണ്ടി വരുമെന്ന് പ്രസിഡന്‍റ് മോഹന്‍ലാലും പറഞ്ഞു. പക്ഷേ നിര്‍മാതാക്കള്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

ലഹരി മരുന്ന് വിവാദമടക്കം ഉണ്ടായ വിഷയത്തില്‍ ഇടപെടുന്നത് തിരിച്ചടിക്കുമോയെന്ന ആശങ്ക താരങ്ങളില്‍ ഒരു വിഭാഗത്തിന് ഉണ്ടെന്നാണ് സൂചന. വിവാദമുണ്ടായതിന് ശേഷം മാത്രം അംഗമായ അമ്മയില്‍ നേരിട്ടെത്തി ചര്‍ച്ച നടത്താന്‍ ഷെയിന്‍ നിഗം ഇനിയും തയാറായിട്ടുമില്ല. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു , ഷെയിന്‍ നിഗത്തിന് അമ്മയെന്ന സംഘടനയുടെ പിന്തുണയുണ്ടോ ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...