യോഗിയുടെ രാജി തേടുമോ? ഉന്നാവിൽ ഉത്തരം പറയേണ്ടതാര്?

Counter-Point-orgi
SHARE

കേരളത്തിലെ സോദരിമാർക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഡൽഹിയിൽ തനിക്ക് ഉറക്കമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ജിഷാവധക്കേസിലാണ്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മൂക്കിന് താഴെ , അദ്ദേഹത്തിന്‍റെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ഉന്നാവെന്ന സ്ഥലത്ത് രണ്ടാമതൊരു പെണ്‍കുട്ടി കൂടി ബലാല്‍സംഘത്തിനും പരാതികൊടുത്തതിന് പ്രതികാരത്തിനും ഇരയായിരിക്കുന്നു. ആദ്യ ഇര മരിച്ചുജീവിക്കുമ്പോള്‍ രണ്ടാമത്തെ പെണ്‍കുട്ടി ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി. ഉന്നാവില്‍ പ്രധാനമന്ത്രിക്ക് ഉറക്കം നഷ്ടപ്പെട്ടതായി നമുക്കറിവില്ല. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ മാത്രം ഇൗ വർഷം  86 ബലാത്സംഗക്കേസുൾ ആണ്  റിപ്പോർട്ട് ചെയ്യപ്പെട്ടത്.  ബലാല്‍സംഗക്കേസിലെ ഇര കോടതിയില്‍ പോവുമ്പോള്‍ വഴിമധ്യേ കൊല്ലപ്പെടുന്നു എന്ന് പറയുമ്പോള്‍ ആ സംസ്ഥാനത്തെ ക്രമസമാധാന നിലഎന്താണ് ? ഡല്‍ഹി കൂട്ടബലാല്‍സംഗം മുഖ്യ പ്രചാരണവിഷയമാക്കി ഭരണത്തിലേറിയ നരേന്ദ്രമോദിക്ക് ഇപ്പോള്‍ ഇന്ത്യയോട് എന്ത് പറയാനുണ്ട്? നിയമവാഴ്ച തകര്‍ന്ന ഉത്തര്‍പ്രദേശിന്‍റെ മുഖ്യമന്ത്രിയോട് രാജിവയ്ക്കാന്‍ അദ്ദേഹവും പാര്‍ട്ടിയും ആവശ്യപ്പെടുമോ ? ഉന്നാവില്‍ ഉത്തരം പറയേണ്ടതാര് ? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...