ഈ നിലപാട് എങ്ങോട്ട്? കൊലപാതകം ഇന്ത്യ ആഘോഷമാക്കുന്നതെന്ത്?

Counter-N
SHARE

ബലാല്‍സംഗക്കേസിലെ പ്രതികളായ നാലുപേരെ പൊലീസ് വെടിവച്ചുകൊലപ്പെടുത്തിയതാണ് ഇന്ത്യ ഇങ്ങനെ ആഘോഷിച്ചത്. ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത ശേഷം തീവച്ച് കൊലപ്പെടുത്തിയ കേസിലെപ്രതികളെയാണ് രക്ഷപെടാന്‍ ശ്രമിച്ചു എന്ന ആരോപണത്തില്‍ തെലങ്കാന പൊലീസ് വെടിവച്ചുകൊന്നത്. രാജ്യത്തെ പലപ്രമുഖരും കസ്റ്റഡി കൊലപാതകത്തെ ന്യായീകരിക്കുന്നു. ബലാല്‍സംഗത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ക്ക് സമയത്ത് നീതി നല്‍കാത്ത ഒരു രാജ്യത്ത് പൊലീസ് ചെയ്തതാണ് ശരിയെന്ന് പൊതുസമൂഹവും വാദിക്കുന്നു. എന്നാല്‍ നിയമവാഴ്ചയെ അംഗീകരിക്കുന്ന ഒരു പരിഷ്കൃതസമൂഹത്തിന് ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ഭയയും ഉന്നാവുമെല്ലാം കണ്ട് മനംമടുത്ത ജനത്തിന്‍റെ രോഷമാണ് ഇന്ന് ഇന്ത്യന്‍ തെരുവുകളില്‍ ആഘോഷമായത്. പക്ഷേ സംവിധാനത്തിലെ പോരായ്മകള്‍ വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ പരിഹരിക്കുയല്ലേ വേണ്ടത് എന്ന ചോദ്യം അവശേഷിക്കുന്നു. പല്ലിന് പകരം പല്ല് കണ്ണിനു പകരം കണ്ണ് എന്ന നിലപാട് രാജ്യത്തെ എങ്ങോട്ട് നയിക്കും ? കൊലപാതകം ഇന്ത്യ ആഘോഷമാക്കുന്നതെന്ത് ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...