പ്രതികളെ കൊന്നാൽ ബലാല്‍സംഗത്തിന് അവസാനമാകുമോ?

counterpoint-03-12-19
SHARE

ഹൈദരാബാദിലെ ഹീനമായ കൊലപാതകത്തില്‍ ഒതുങ്ങുന്നില്ല രാജ്യത്തെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അവസ്ഥ. കർണാടകയിലെ  കൽബുർഗിയിൽ എട്ട് വയസ്സുകാരിയെ അയൽവാസി ലൈംഗികമായി പീഡിപ്പിച്ച ശേഷം  കൊലപ്പെടുത്തി. ഒഡീഷയിലെ പുരിയിലും  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. ഇന്ന് നമ്മുടെ രാജ്യത്ത് നടന്ന എല്ലാ ലൈംഗികാക്രമണക്കേസുകളുടെയും കണക്ക് ഇതിന്റെ പതിന്‍മടങ്ങായിരിക്കുമെന്നുറപ്പാണ്.

ഡല്‍ഹിയില്‍ വനിതാകമ്മിഷന്‍ അധ്യക്ഷ നിരാഹാരസമരം നടത്തുന്നുണ്ട്. ബലാല്‍സംഗക്കേസുകളില്‍ കര്‍ശനമായി ശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ്. ബലാല്‍സംഗം എന്ന അതിഗുരുതരമായ കുറ്റകൃത്യത്തെ നേരിടുന്നതില്‍ രാജ്യത്തിന് തെറ്റുപറ്റുന്നതെവിടെയാണ്? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പ്രതികളെ കൊന്നുകളഞ്ഞാല്‍ ബലാല്‍സംഘം എന്ന ഗുരുതരകുറ്റകൃത്യത്തിന്  അവസാനമാകുമോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...