പരാജയപ്പെടുന്ന 'മോദി നയങ്ങൾ'; ഗുരുതരമാകുന്ന സാമ്പത്തികമാന്ദ്യം

counter_01-12New
SHARE

ഉള്ളിവില കേട്ടാല്‍ ഉള്ളുപൊള്ളും. ഇന്ധനവില  ഈ വര്‍ഷത്തെ ഏറ്റവും  ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുന്നു. ഉള്ളിയടക്കം പച്ചക്കറിവില ഇനിയും കുതിച്ചുയരുമെന്നര്‍ഥം. സാമ്പത്തിക വളര്‍ച്ച 4.5 ശതമാനമെന്ന ഏറ്റവും മോശം സ്ഥിതിയിലെന്ന് സര്‍ക്കാര്‍ തന്ന സമ്മതിക്കുന്നു. മൊബൈല്‍ഫോണ്‍ സേവന ദാതാക്കളായ വൊഡാഫോണ്‍ ഐഡിയ കോള്‍, ഇന്‍റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. കോയമ്പത്തൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ഏഴായിരം ബിരുദധാരികളാണ് ശുചീകരണതൊഴിലിന് അപേക്ഷകരായെത്തിയത്. തൊഴിലില്ലായ്മ അതിരൂക്ഷം. 

കാര്‍ഷിക മേഖല പൂര്‍ണമായി തകര്‍ന്നതോടെ ജനങ്ങള്‍ ഗ്രാമങ്ങള്‍ വിട്ട് നഗരങ്ങളിലേക്ക് ചേക്കേറുകയാണെന്ന് പറയുന്നത് ഭരണത്തിലെ സഖ്യകക്ഷിയായ ജെ.ഡി.യു ആണ്. സാമ്പത്തിക മാന്ദ്യമില്ലെന്ന് ധനമന്ത്രി ആവര്‍ത്തിക്കുന്നു.  അതേസമയം,  ഗ്രാമീണ മേഖലയിൽ സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യവും രൂക്ഷമാണെന്നു  കണ്ടെത്തിയ എന്‍എസ്എസ്ഒ സര്‍വെ സര്‍ക്കാര്‍ തന്നെ കുഴിച്ചുമൂടുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം ആഗോളമാന്ദ്യമാണന്ന് വിശദീകരിക്കുന്നു. 

ക്ഷേത്രനിര്‍മാണത്തിലും പാക്കിസ്ഥാന്‍  പോരിലും കശ്മീരിലും  പൗരത്വ റജിസ്ടറിലും   ചുറ്റിത്തിരിയുന്ന ഇന്ത്യന്‍ മാധ്യമങ്ങ  ള്‍ജനം നേരിടുന്ന ഗൗരവതരമായ വിഷയം എത്ര കണ്ട് ഉയര്‍ത്തിക്കാട്ടുന്നു എന്ന് വിമര്‍ശനവുമുണ്ട് ഒരു വശത്ത്. സാമ്പത്തികമാന്ദ്യം എത്ര ഗുരുതരം? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...