ഇത് ഹോസ്റ്റലോ ഗുണ്ടാത്താവളമോ? വിദ്യാർത്ഥി രാഷ്ട്രീയത്തിന്‍റെ അർത്ഥം

Counter-point
SHARE

യൂണിവേഴ്സിറ്റി കോളജെന്ന തലസ്ഥാനത്തെ കലാലയം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മാസങ്ങള്‍ക്കു മുമ്പൊരു കത്തിക്കുത്തില്‍ പുറത്തുവന്ന വിവരങ്ങള്‍ ഭരണഘടനാസ്ഥാപനമായ പിഎസ്സിയുടെ വിശ്വാസ്യതയെപ്പോലും ചോദ്യം ചെയ്യുന്നതായി. ദിവസങ്ങളായി  യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് തുടര്‍ന്നിരുന്ന സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പൊലീസും കോളജും നോക്കുകുത്തിയായതാണ് ഇന്നലെ തെരുവ് യുദ്ധത്തിലേക്കെത്തിച്ചത്. യൂണിവേഴ്സിറ്റി കോളജിൽ എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കും പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പറയുന്നു . എന്നാല്‍ കെഎസ്്യു പ്രവര്‍ത്തകനായതിന്‍റെ പേരില്‍ എസ്എഫ്ഐ അനുഭാവി ഒരു വിദ്യാര്‍ഥിയെ വിളിച്ച അസഭ്യവും കൊലവിളിയും കേട്ട് കേരളം ഞെട്ടി. കലാലയ സംഘർഷങ്ങൾ ലഘൂകരിക്കാൻ '2019 ലെ കേരള വിദ്യാർഥി യൂണിയനുകളും വിദ്യാർഥി പരാതി പരിഹാര അതോറിറ്റിയും' എന്ന പേരിൽ നിയമം കൊണ്ടുവരാൻ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കെ.ടി ജലീല്‍ പറയുന്നു.ജലീല്‍മന്ത്രി നീണ്ട പേരുള്ള ഈ നിയമമെല്ലാമായി വരുമ്പോഴേക്കും കേരളത്തിലെ കലാലയങ്ങളില്‍ എത്ര ചോരയൊഴുകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കോളജുകളിലെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാൻ കർശന പെരുമാറ്റച്ചട്ടം നടപ്പാക്കണമെന്ന് ജസ്റ്റിസ് പി.കെ. ഷംസുദീൻ അധ്യക്ഷനായ കമ്മിഷൻ ശുപാർശ ചെയ്തിട്ട് നാലുമാസമായി. നിർഭയരായി, കലാലയങ്ങളിൽ പഠിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവകാശം ഉറപ്പിക്കാനാവുന്നില്ലെങ്കില്‍ വിദ്യാര്‍ഥി രാഷ്ട്രീയം സംരക്ഷിച്ചിട്ട് എന്തുകാര്യം ?കോളജ് ഹോസ്റ്റലോ ഗൂണ്ടാത്താവളമോ ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...