ഷെയിനോടുള്ള പ്രതികാരം സിനിമകള്‍ ഉപേക്ഷിച്ചുതന്നെ വേണോ?

counter_2911
SHARE

മലയാള സിനിമയ്ക്ക് അഭിമാനവും അപമാനവും തൂക്കിനോക്കാനുള്ള ദിവസമായിരുന്നു ഇന്നലെ. ലിജോ ജോസ് പെല്ലിശേരി ഗോവയില്‍നിന്ന് രണ്ടാംവട്ടവും രജതമയൂരം ഇങ്ങ് കൊണ്ടുവന്നു. ആ അഭിമാനത്തെ പക്ഷെ വെല്ലുവിളിച്ചു മലയാള സിനിമ ഇന്നെവിടെ എന്ന നാട്ടിലെ ചോദ്യം. രണ്ട് നവാഗത സംവിധായകരുടെ രണ്ട് ചിത്രങ്ങള്‍ കോടികള്‍ ചെലവിട്ടശേഷം ഉപേക്ഷിക്കുകയാണെന്ന നിര്‍മാതാക്കളുടെ പ്രഖ്യാപനം. രണ്ടിലെയും നായകന്‍ ഷെയിന്‍ നിഗമിനെ ഇനി വേണ്ടെന്ന വിലക്കും. അതിലുമപ്പുറം സിനിമാ സെറ്റുകളില്‍ വ്യാപകമായി ലഹരിയെന്ന വെളിപ്പെടുത്തലും. സിനിമാസെറ്റില്‍ പരിശോധനവേണമെന്ന ആവശ്യം അതിവൈകാരികമാണെന്നും ആവശ്യമില്ലെന്നും ഫെഫ്ക. അങ്ങനെ പരിശോധിച്ചാല്‍ ഒരുപാടുപേര്‍ കുടുങ്ങുമെന്ന് നടന്‍ ബാബുരാജ്. ഞെട്ടിക്കുന്ന വിവരങ്ങളാണെന്നും തെളിവ് തന്നാല്‍ അന്വേഷിക്കാന്‍ തയാറെന്നും സിനിമാമന്ത്രി. അപ്പോള്‍ അടിയന്തരമായി ഉണ്ടാകേണ്ടത് രണ്ട് വിഷയങ്ങളിലെ തീര്‍പ്പാണ്. ഷെയിന്‍ നിഗമിനോടുള്ള പ്രതികാരം ആ സിനിമകള്‍ ഉപേക്ഷിച്ചുതന്നെ വേണോ? സിനിമാപരിസരങ്ങളിലെ ലഹരിയില്‍ കറുപ്പും വെളുപ്പും എങ്ങനെ തെളിയും? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...