കാരാട്ട് പറയുന്നതോ പിണറായി പ്രവര്‍ത്തിക്കുന്നതോ നയം?

Counter-Point_07-11
SHARE

പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ പൊലീസിന് തെറ്റു പറ്റി. യുഎപിഎ ചുമത്തി വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്ത നടപടി തിരുത്തിയേ മതിയാകൂ എന്ന് പറയുന്നത് പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് കാരാട്ടാണ്. യുഎപിഎ നിയമത്തോടുതന്നെയുള്ള വിയോജിപ്പാണ് കാരട്ട് ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍  യുഎപിഎ ചുമത്തപെട്ട് അറസ്റ്റിലായ സിപിഎം പ്രവർത്തകരുടെ കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയ്ക്കും സര്‍ക്കാരോ പൊലീസോ തയാറായിട്ടില്ല.

സഖാക്ളുടെ മാവോയിസ്റ്റ് അനുഭാവം വ്യക്തമായതുകൊണ്ടാവണം സര്‍ക്കാര്‍ നിലപാട്.  വെറും അനുഭാവമായിരിക്കില്ല, ഇവര്‍ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുംവിധം മാവോയിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിച്ചു എന്നും ബോധ്യമുണ്ടാവണം. സിപിഎം പോലൊരു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനത്തിനുള്ളില്‍ വിധ്വംസകപ്രവണതകളുള്ളവര്‍ എങ്ങനെ കയറിക്കൂടി എന്ന് പാര്‍ട്ടി വിശദീകരിക്കേണ്ടി വരും. അതല്ല പൊലീസ് രാജാണെങ്കില്‍ രണ്ട് ചെറുപ്പക്കാരുടെ ജീവിതം തകര്‍ത്തതിന് സര്‍ക്കാര്‍ ഉത്തരം പറയേണ്ടി വരും. ഇതില്‍ ഏതുവശത്താണ് കേരളത്തിലെ പാര്‍ട്ടി നില്‍ക്കുന്നത് ? കാരാട്ട് പറയുന്നതോ പിണറായി പ്രവര്‍ത്തിക്കുന്നതോ നയം ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...