യുഎപിഎ പിൻവലിക്കുമോ? മുഖ്യന്ത്രിയുടെ നിലപാടിന്റെ അര്‍ഥമെന്താണ്?

counter23
SHARE

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ട് അറസ്റ്റിലായ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയ യുഎപിഎ നിയമം നിലനില്‍ക്കുമോ? അതിന്റെ ഉത്തരത്തിലേക്ക് അടുക്കുകയാണ് കാര്യങ്ങള്‍. ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ വന്നപ്പോള്‍ യുഎപിഎ പിന്‍വലിക്കുന്നതിനെക്കുറിച്ച് ഒന്നും പൊലീസും പ്രോസിക്യൂഷനും പറഞ്ഞിട്ടില്ല. മറിച്ച് കൃത്യമായ തെളിവുകള്‍  ഇരുവര്‍ക്കും എതിരെ ഉണ്ടെന്ന നിലപാടാണ് പൊലീസിന്റേത്. അലനും താഹയും മാവോയിസ്റ്റുകളെന്ന് സമ്മതിച്ചുവെന്ന് വ്യക്തമാക്കുന്ന എഫ്ഐആറടക്കം ഇവര്‍ക്കെതിരായ പലതും പൊലീസ് പുറത്തുവിടുകയും ചെയ്തു. അപ്പോള്‍ ഈ വിഷയത്തില്‍ പൊലീസ് മന്ത്രികൂടിയായ മുഖ്യമന്ത്രി വ്യക്തമാക്കിയ നിലപാടിന്റെ യഥാര്‍ഥ  അര്‍ഥമെന്താണ്? യുഎപിഎ ചുമത്തിയത് പുനപരിശോധിക്കും എന്നാല്‍ അത് പിന്‍വലിക്കുമെന്നോ അതോ തെളിവുണ്ടെങ്കില്‍ അത് നിലനിര്‍ത്തുമെന്നോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...