മനുഷ്യനെ തെരുവിൽ കൊലപ്പെടുത്തുന്നതിൽ ആരാണ് ഉത്തരവാദി?

counter20-10-19
SHARE

ഒരു കൂസലുമില്ലാതെ കുടുംബാംഗങ്ങളെയാകെ വകവരുത്തിയ കൂടത്തായിയിലെ ജോളിയെക്കുറിച്ച് നാം ഏറെ ചര്‍ച്ച ചെയ്തു. പക്ഷേ ചോര കണ്ട് അറപ്പുമാറിയ മലയാളി ജോളി മാത്രമാണോ? അല്ലെന്നാണ് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ പറയുന്നത്. കൊല്ലാനും മരിക്കാനും ഒരു മടിയുമില്ലെന്നായിരിക്കുന്നു നമുക്ക്.  ഈ ഇരുപത് ദിവസങ്ങള്‍ക്കുള്ളില്‍ കൂടത്തായി അല്ലാതെ അഞ്ച് അരുംകൊലകളാണ് കേരളം ചര്‍ച്ച ചെയ്തത്.

വലിയ മാധ്യമശ്രദ്ധകിട്ടാത്ത സംഭവങ്ങള്‍ വേറെയും.  ഇന്നു പുലര്‍ച്ചെ തിരുവനന്തപുരം ആനയറയില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയതാണ് ഏറ്റവും ഒടുവിലത്തേത്. നിയമവാഴ്ച ഉറപ്പായ ഒരു സംസ്ഥാനത്ത് മനുഷ്യനെ ഇങ്ങനെ തെരുവില്‍ വെട്ടിക്കൊലപ്പെടുത്തുമോ ? പൊലീസും ഭരണക്കാരും കൊള്ളാമെങ്കില്‍ ഇതാവുമോ കേരളത്തിന്‍റെ സ്ഥിതി. ? തകരുന്ന നിയമവാഴ്ചയ്ക്ക് ആരാണ് ഉത്തരവാദി ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...