മാര്‍ക്ക് ദാനം; വി.സിയെ ചാരി മന്ത്രിയെ രക്ഷിക്കാമോ ?

cp
SHARE

മാര്‍ക്ക് ദാനത്തിന്‍റെ ഉത്തരവാദിത്തം  എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കാണെന്ന് പറയുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. മന്ത്രി കെ.ടി ജലീലിനെതിരായ ആരോപണങ്ങള്‍ തുറന്ന മനസോടെ പരിശോധിക്കാമെന്നും പാര്‍ട്ടി സെക്രട്ടറി പറയുന്നു. എം.ജി സര്‍വകലാശാല മാര്‍ക്ക്ദാന വിവാദത്തില്‍ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ഇപ്പോഴുമുണ്ട്. അതിലേക്കാണ് കൗണ്ടര്‍ പോയന്‍റ് കടക്കുന്നത്. സാങ്കേതികസര്‍വകലാശാല അദാലത്തില്‍ ഉടനീളം മന്ത്രി പങ്കെടുത്തതും എംജി സര്‍വകലാശാല അദാലത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തതിലുമെല്ലാം കൃത്യമായ ഉത്തരം നല്‍കാന്‍ കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞില്ല. പ്രതിപക്ഷം ആരോപിക്കുന്നതുപോലെ മന്ത്രി ഇടപെട്ടാണ് തോറ്റ വിദ്യാര്‍ഥികളെ ജയിപ്പിച്ചതെങ്കില്‍ അത് സ്വജനപക്ഷപാതമാണ്, അഴിമതിയാണ്. അതിലുപരി സത്യപ്രതിജ്ഞാ ലംഘനവുമാണ്. മന്ത്രിയുടെ കൈകള്‍ ശുദ്ധമെങ്കില്‍ പ്രതിപക്ഷത്തിന്‍റേത് രാഷ്ട്രീയ വേട്ടയാടലാണ്. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, മാര്‍ക്ക് ദാനത്തില്‍ വി.സിയെ ചാരി മന്ത്രിക്ക് തടിയൂരാമോ ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...