മാര്‍ക്ക് ദാനം ശരിയെന്നു പറയാന്‍ മന്ത്രിയല്ലാതെ മറ്റാരെങ്കിലുമുണ്ടോ?

jaleel3-counter
SHARE

എം.ജി സര്‍വകലാശാലയുടെ മാര്‍ക്ക്ദാനം തള്ളി  ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ.രാജന്‍ ഗുരുക്കള്‍. തോറ്റവര്‍ക്ക് മാര്‍ക്ക് കൂട്ടിനല്‍കാന്‍ സിന്‍ഡിക്കേറ്റിന്  അധികാരമില്ല.  മന്ത്രി കെ.ടി ജലീല്‍ കുറ്റക്കാരനല്ലെന്നും ആരോ മന്ത്രിയെ ഇതിലേക്ക് വലിച്ചിഴച്ചതാണെന്നും ഡോ.രാജന്‍ഗുരുക്കള്‍ പറഞ്ഞു. എം.ജി, സാങ്കേതിക സര്‍വകലാശാലകളെടുത്ത നിയമവിരുദ്ധ തീരുമാനങ്ങള്‍ റദ്ദുചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുപക്ഷവിദ്യാഭ്യാസവിദഗ്ധര്‍ പോലും തീരുമാനത്തെ തള്ളിപ്പറയുമ്പോഴും പ്രതിപക്ഷനേതാവിനെതിരെ ആരോപണങ്ങളുയര്‍ത്തി പ്രതിരോധശ്രമങ്ങളിലാണ് മന്ത്രി ജലീല്‍. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. മാര്‍ക്ക് ദാനം ശരിയെന്നു പറയാന്‍ മന്ത്രിയല്ലാതെ മറ്റാരെങ്കിലുമുണ്ടോ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...