കൂടത്തായി കുറ്റാന്വേഷണം വിജയത്തിലെത്താൻ എ‌ന്തെല്ലാം വേണം?

cp
SHARE

കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളി ജോസഫും രണ്ട് കൂട്ടുപ്രതികളും പ്രതീക്ഷിച്ചപോലെ പൊലീസ് കസ്റ്റ‍ഡിയില്‍ എത്തിയിരിക്കുന്നു. പൊലീസ് ആവശ്യപ്പെട്ടതുപോലെ 10 ദിവസം അനുവദിച്ചില്ല, മറിച്ച് ആറുദിവസത്തെ കസ്റ്റഡിയിലാണ് പ്രതികളെ താമരശേരി കോടതി വിട്ടുകൊടുത്തത്. 16ന് പ്രതികളെ വീണ്ടും ഹാജരാക്കണം. ഈ ദിവസങ്ങളിലെ ഓരോ മണിക്കൂറും പൊലീസിന് അതിനിര്‍ണായകമാണ്. ചോദ്യംചെയ്യല്‍ തുടരുകയാണ്. ഒപ്പം 35 അംഗ അന്വേഷണസംഘം ഇന്ന് പ്രത്യേകം യോഗംചേര്‍ന്ന്  തുടര്‍ന്നുള്ള അന്വേഷണത്തിന്റെ രൂപരേഖ തയാറാക്കുകയും ചെയ്തു. റോയി തോമസിന്റെ തെളിയുമെന്ന് ഉറപ്പുള്ള കൊലപാതകത്തില്‍ നിന്ന് മറ്റു കൊലപാതകങ്ങളിലേക്ക് പാലം കെട്ടാന്‍ അന്വേഷണസംഘത്തിന് കഴിയുമോ? കേരളം കണ്ട ഒരുപക്ഷേ, ഏറ്റവും ബൃഹത്തായ ഈ കുറ്റാന്വേഷണം വിജയത്തിലെത്താന്‍ അനിവാര്യമായ ഘടകങ്ങള്‍ എന്തെല്ലാമാണ്? കൗണ്ടര്‍പോയന്റ് വിഡിയോ കാണാം..

MORE IN COUNTER POINT
SHOW MORE
Loading...
Loading...