വീണ്ടും രണ്ട് മരണം; കൂടത്തായിയിൽ ദുരൂഹതയുടെ വല പടരുന്നത് എത്രത്തോളം?

counterpoint-09-10-19
SHARE

കോഴിക്കോട് കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലെ റോയിയുടെ കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് സംഘം സുസജ്ജരാണ്. എഫ്ഐആറായി. അറസ്റ്റായി. തെളിവുകളായി. മറ്റ് അഞ്ച് മരണങ്ങളില്‍ സ്ഥിതി അതല്ല. അവയെക്കുറിച്ച് വിശദ പരിശോധനയ്ക്കായി അന്വേഷണസംഘം വിപുലമാക്കുമ്പോഴേക്കും പുറത്തുവരുന്നത് കൂടുതല്‍ ദുരൂഹത. 

ഇതേ തറവാട്ടിലെ മറ്റ് രണ്ട് മരണങ്ങളില്‍ക്കൂടി സംശയമുണ്ടെന്ന് വെളിപ്പെടുത്തി മരിച്ചവരില്‍ ഒരാളുടെ അമ്മ രംഗത്ത്. 2002ലും 2008ലുമായി മരിച്ച രണ്ടുപേരും ജോളിയുമായി അടുത്ത ബന്ധമുള്ളവരെന്നും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തല്‍. എത്രത്തോളമാണ് ദുരൂഹതയുടെ വല പടരുന്നത്? എത്ര ദുര്‍ഘടമാണ് ഈ ഘട്ടത്തില്‍ അന്വേഷണസംഘത്തിന് മുന്നിലെ വെല്ലുവിളി? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്. 

MORE IN COUNTER POINT
SHOW MORE
Loading...
Loading...