അന്വേഷണം നിർണായക ഘട്ടത്തിലേക്ക്; ഇനി ആരൊക്കെ കുടുങ്ങും?

cpnew
SHARE

കൂടത്തായി കൊലപാതക പരമ്പരയില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേയ്ക്ക്. അറസ്റ്റിലായ ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യംചെയ്ത് പ്രതിയാക്കി പിന്നാലെ മാപ്പുസാക്ഷിയാക്കിയേക്കും. കേസിനെ ബലപ്പെടുത്താനാണ് ഈ നീക്കം. ജയിലില്‍ തുടരുന്ന ജോളിയെ നാളെ കസ്റ്റഡിയില്‍ വാങ്ങിയശേഷം അന്വേഷണത്തിന്റെ രൂപം മാറുമെന്ന് ഡിജിപി. ജോളിയ്ക്കൊപ്പം ഷാജുവിനും പങ്കെന്ന ആരോപണവുമായി പ്രതികരണങ്ങള്‍. ജോളിയെ തള്ളിപ്പറഞ്ഞ് ഷാജുവും ഷാജുവിന്റെ പിതാവും. ഷാജുവിനെതിരെ മൊഴിയുമായി ആദ്യഭാര്യയുടെ സഹോദരങ്ങള്‍. അങ്ങനെ സംഭവബഹുലമാണ് കൂടത്തായി. അറസ്റ്റിലായ മൂന്നുപേരില്‍നിന്ന് ആരിലേയ്ക്കൊക്കെയാണ് കൂടത്തായ് അന്വേഷണം പോകുന്നത്?  കൗണ്ടര്‍പോയന്റ് വിഡിയോ കാണാം

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...