കൂടത്തായി നല്‍കുന്ന പാഠങ്ങള്‍ എന്തെല്ലാം?

Counter-Point-06
SHARE

കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണം വ്യാപിപ്പിക്കുകയാണ് പൊലീസ്. കൃത്യമായ ആസൂത്രണത്തോടെഈ വലിയ കുറ്റകൃത്യം നടത്താന്‍ ജോളിക്ക് തനിച്ചാവില്ലഎന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ജോളിയുമായി ബന്ധമുള്ള  പ്രാദേശിക രാഷ്ട്രീയ നേതാക്കളെയടക്കം ചോദ്യം ചെയ്യാനാണ് തീരുമാനം.  ഇതിനിടയില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതി നിരീക്ഷണത്തിലാണ്. ആറുപേരുടെ ജീവനെടുത്ത കൊലപാതകപരമ്പര സമൂഹത്തിന് മുന്നില്‍ വയ്ക്കുന്ന ഗൗരവമുള്ള ചില ചോദ്യങ്ങളുണ്ട്. റോയിയുടെ സഹോദരി റിഞ്ചു ഇന്ന് പൊതുസമൂഹത്തോട് പറഞ്ഞതും അതാണ്. ആശുപത്രിയിലല്ലാതെ നടക്കുന്ന മരണങ്ങളില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അനുമതി നല്‍കാത്ത രീതി ചിലപ്പോള്‍ തൊട്ടടുത്ത് നില്‍ക്കുന്ന കൊടുകുറ്റവാളിയെ രക്ഷപെടുത്തിയേക്കാം  എന്ന വലിയ പാഠം. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, കൂടത്തായി നല്‍കുന്ന പാഠങ്ങള്‍ എന്തെല്ലാം?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...