പെരിയയിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലാതായത് എന്ത് കൊണ്ട്?

counter
SHARE

കാസര്‍കോട്ടെ പെരിയയില്‍ രണ്ട് യുവാക്കള്‍ കൊലക്കത്തിക്ക് ഇരയായപ്പോള്‍ പൊലീസ് മന്ത്രികൂടിയായ മുഖ്യമന്ത്രി പറഞ്ഞതാണിത്. നാട് അംഗീകരിക്കുന്നില്ല ഇത്. തെറ്റ് ചെയ്തവര്‍ക്കെതിരെ നിയമനടപടി മാത്രമല്ല, കര്‍ശന പാര്‍ട്ടി നടപടിയുമുണ്ടാകും. അതിന് അനുസരിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്്. മുഖ്യമന്ത്രി എന്ത് നിര്‍ദേശമാണ് പൊലീസിന് നല്‍കിയത് എന്നറിയില്ല. ഒന്നറിയാം പൊലീസ് മുഖ്യമന്ത്രി ഈ തന്ന ഉറപ്പിന് പിന്നാലെ പോയില്ല. പോയെങ്കില്‍ ഇന്ന് ഹൈക്കോടതി ഇങ്ങനെ കണ്ടെത്തില്ല. കോടതി പറയുന്നു, കേസ് പൊലീസ് കൃത്യമായി അന്വേഷിച്ചില്ല. രാഷ്ട്രീയ ചായ്്വുണ്ടായി, അങ്ങനെ കുറ്റപത്രം തന്നെ റദ്ദാക്കി കേസ് സിബിഐയ്ക്ക് വിട്ടു. എന്തുകൊണ്ടാണ് പൊലീസ് അന്വേഷണം കാര്യക്ഷമമല്ലാതെ പോയത്.? കാര്യക്ഷമമെങ്കില്‍ അതെന്തുകൊണ്ട് കോടതിയെ ബോധ്യപ്പെടുത്താനായില്ല? അപ്പോള്‍ സംസ്ഥാന പൊലീസിനെക്കൊണ്ട് രാഷ്ട്രീയ ചായ്്വോടെ അന്വേഷിപ്പിക്കാനോ കേസ് സിബിഐയ്ക്ക് വിടാതിരുന്നത്? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...