ഒരു ഭാഷയേ ഇന്ത്യയെ ഒരുമിപ്പിക്കുകയുള്ളോ?

Counter_15-09-Hindi
SHARE

സ്വാതന്ത്ര്യത്തിന് മുൻപും പിൻപും രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ക്ക് വഴിവച്ച ഹിന്ദി ഭാഷാവിവാദം വീണ്ടും ചര്‍ച്ചയാക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. ഒരു രാജ്യം ഒരു ഭാഷ എന്ന മുദ്രാവാക്യം ശക്തമായി ഉയര്‍ത്തുന്നത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. പതിവുപോലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുകഴിഞ്ഞു. മാതൃഭാഷയെ സ്നേഹിക്കുന്നവര്‍ക്കെതിരായ യുദ്ധപ്രഖ്യാപനമാണ് അമിത് ഷായുടെതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഭാഷയുടെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. എന്നാല്‍ ബിജെപി വിരോധമാണ് ഹിന്ദിയോട് തീര്‍ക്കുന്നതെന്ന് ബിജെപിയുടെ വാദം. ഇതൊന്നുമല്ല രാജ്യത്ത് നിലനില്‍ക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള തന്ത്രമാണ് ഹിന്ദി വിവാദമെന്ന് മറ്റു ചിലര്‍ പറയുന്നു. ഒരു ഭാഷയേ ഇന്ത്യയെ ഒരുമിപ്പിക്കുകയുള്ളോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...