നവോത്ഥാന സമിതിയില്‍ തമ്മില്‍ത്തല്ല്; സംഭവിക്കുന്നതെന്ത്..?

cp
SHARE

ശബരിമല യുവതീപ്രവേശത്തിനൊപ്പം പൊടുന്നനെ കേരളത്തില്‍ രൂപംകൊണ്ട നവോത്ഥാനസംരക്ഷണ സമിതിയില്‍ ഒപ്പമിരുന്നവരാണ് ഈ മൂന്നുപേരും. യുവതിപ്രവേശത്തെ എതിര്‍ത്ത സി.പി.സുഗതന്റെ സമിതിയിലെ സാന്നിധ്യം അന്നേ ചില സംശയം ഉയര്‍ത്തിയത് ഓര്‍മയില്ലേ. ഇപ്പോഴിതാ അത് സംഭവിച്ചിരിക്കുന്നു. ഹിന്ദു പാര്‍ലമെന്റ് പ്രതിനിധി സുഗതന്‍ സമിതിയില്‍നിന്ന് പിന്മാറി. ഒപ്പം കുറേ സംഘടനകളും സമിതി വിടുന്നുവെന്ന് സുഗതന്‍. ഒരു സുഗതന്‍ പോയാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. തിരഞ്ഞെടുപ്പുകാലത്ത് പ്രവര്‍ത്തനം നിര്‍ത്തിവച്ച നവോത്ഥാന സമിതി ഇനിയങ്ങോട്ട് സജീവമാകുമെന്ന് വക്താക്കള്‍ പറയുന്നതിനിടെയാണ് ഈ വിവാദം. എന്താണ് നവോത്ഥാന സമിതിയില്‍ സംഭവിക്കുന്നത്? സമിതി നിലകൊള്ളുന്നത് ഏത് നവോത്ഥാന ആശയത്തിനാണ്? ശബരിമല യുവതീപ്രവേശത്തില്‍ സിപിഎംതന്നെ നിലപാടില്‍ പിന്നോട്ടുപോകുമ്പോള്‍ ഏതുവഴിയില്‍ നടക്കാനിരിക്കെയാണ് സമിതിയെ ഈ വിവാദം പിടികൂടുന്നത്?  കൗണ്ടര്‍പോയനൻറ് വിഡിയോ കാണാം...

MORE IN COUNTER POINT
SHOW MORE
Loading...
Loading...