കുഞ്ഞ് തെറി‍ച്ചുവീണിട്ടും അറിയാത്ത മാതാപിതാക്കൾ; സംഭവിച്ചതെന്ത്?

counter
SHARE

കേരളം മാത്രമല്ല, ലോകം മുഴുവന്‍ ആശങ്കയോടെ കണ്ട ദൃശ്യങ്ങൾ. പതിമൂന്നു മാസം പ്രായമുള്ള കുഞ്ഞ് ഓടുന്ന വാഹനത്തില്‍ നിന്ന് റോഡിലേക്കു തെറിച്ചു വീഴുന്നു. അതും വനമേഖലയില്‍. അല്‍ഭുതകരമായി വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ട കുഞ്ഞിനെ വനപാലകര്‍ മാതാപിതാക്കളെ തിരിച്ചേല്‍പിക്കുന്നു. ഇന്നലെ ആശ്വാസമായെത്തിയ വാര്‍ത്തയ്ക്ക് ഇന്ന് പക്ഷേ ചില വഴിത്തിരിവുകളുണ്ട്. കുഞ്ഞ്  തെറി‍ച്ചുവീണിട്ടും അറിയാതിരുന്ന മാതാപിതാക്കള്‍ക്കെതിരെ മൂന്നാർ  പൊലീസ് കേസെടുത്തു. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാത്തതിന് ബാലനീതിനിയമപ്രകാരമാണ് കേസ്. സംഭവത്തിൽ  സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തു. കൗണ്ടര്‍പോയന്റില്‍ ഇന്നാ മാതാപിതാക്കളും ബാലാവകാശകമ്മിഷനും തന്നെ കാര്യങ്ങള്‍ വിശദീകരിക്കുകയാണ്.

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...