മരടിലെ ഫ്ലാറ്റുടമകൾ നീതി അർഹിക്കുന്നില്ലേ? ആര് നൽകും ഉത്തരം?

counter09
SHARE

പെരുവഴിയാണ് സര്‍, ഞങ്ങളെന്ത് തെറ്റുചെയ്തിട്ടാണ്? കൊച്ചി മരടിലെ 350 ഫ്ലാറ്റ് ഉടമകളുടെ പ്രതിനിധികള്‍ ചോദിക്കുന്നത് സംസ്ഥാന ചീഫ് സെക്രട്ടറിയോടാണ്, സര്‍ക്കാരിനോടാണ്. ചീഫ് സെക്രട്ടറിക്ക് ഒന്നും പറയാനില്ല. കെട്ടിടങ്ങള്‍ പൊളിച്ചേതീരുവെന്ന് സുപ്രീംകോടതി. ഒരുവട്ടംകൂടി അപേക്ഷയുമായി ഫ്ലാറ്റുടമകള്‍. മനുഷ്യത്വപരമായ സമീപനമെന്ന നിലപാടില്‍നിന്ന് വിധി നടപ്പാക്കാനിറങ്ങിത്തിരിച്ച് സര്‍ക്കാര്‍. അങ്ങനെ ഉടമകള്‍ക്ക് നാളെ ഒഴിയാന്‍ നോട്ടിസ് നല്‍കുകയാണ്. എന്തുവന്നാലും ഇറങ്ങില്ലെന്ന് ഉടമകളുടെ മറുപടി. തെറ്റുചെയ്യാത്ത ഫ്ലാറ്റ് ഉടമകള്‍ ചോദിക്കുന്ന നീതിയും സുപ്രീംകോടതി നടപ്പാക്കാന്‍ പറയുന്ന നിയമവുമാണ് ഇവിടെ നേര്‍ക്കുനേര്‍. നീതി അര്‍ഹിക്കുന്നില്ലേ അവര്‍ എന്ന ചോദ്യത്തിന് ഇനി ആരുടെ പക്കലുണ്ട് ഉത്തരം? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...