കുരുക്കഴിയാതെ കൊച്ചി; പരിഹാരമേത്?

cp
SHARE

ജനജീവിതം സ്തംഭിപ്പിച്ച് കൊച്ചിയിൽ രൂക്ഷമായ ഗതാഗത കുരുക്ക്. ദേശീയ പാതയിലെ കുണ്ടന്നൂരിൽ മണിക്കൂറുകളാണ് യാത്രക്കാർ കുടുങ്ങിക്കിടക്കുന്നത്. റോഡിൽ കുഴികൾ നിറഞ്ഞതോടെ കാൽ നടയാത്രക്കാർപോലും കഷ്ടപെട്ടാണ്‌ ഇതുവഴി പോകുന്നത്.

ദേശിയ പാതയിലെ ഏറ്റവും പ്രധാപ്പെട്ട ഒരു ജംഗ്ഷന്റെ ദുരവസ്ഥ. ഇതു വഴി അരക്കിലോമീറ്റർ ദൂരമൊന്നു കടന്ന്കിട്ടാൻ രണ്ടു മണിക്കൂർ വരെ കാത്തിരിക്കണം  സർക്കാരിനെ ശപിച്ചുകൊണ്ടാണ് ഇതുവഴി ഓരോ യാത്രക്കാരനും കടന്ന് പോകുന്നത്. 

കുണ്ടന്നൂർ മേൽപ്പാലത്തിന്റെ നിർമാണത്തെ തുടർന്നുള്ള അശാസ്ത്രീയ ഗതാഗത പരിഷ്ക്കരണം. ഒരു ഇഞ്ചു പോലും ബാക്കിയില്ലാതെ തകർന്ന റോഡുകൾ എല്ലാം ഗതാഗതകുരുക്കിന് കാരണമാണ്‌. ഇതിനിടയിലാണ് ജംഗ്ഷന് ഒത്ത നടുവിൽ ബസുകൾ ആളെ കയറ്റാൻ നിർത്തുന്നത്. അഴിയാതെ കിടക്കുന്ന ഗതാഗത കുരുക്കിനെ കുറിച്ചുള്ള മനോരമ ന്യൂസ് വാർത്തയെ തുടർന്ന് കുണ്ടന്നൂരിലെ ട്രാഫിക് ബ്ലോക്ക് പരിഹരിക്കാൻ കമ്മീഷണർ വിജയ് സാഖ്റേ നേരിട്ടെത്തി. 

ഗതാഗത കുരുക്കിനൊപ്പം വലിയ വാഹനങ്ങൾ ഈ ഭാഗത്ത്‌ എത്തുമ്പോൾ ബ്രേക്ക്‌ഡൌൺ ആവുന്നതും പതിവാകുന്നു.രണ്ടു ദിവസത്തിനുള്ളിൽ ഇതുവഴിയുള്ള തകർന്ന റോഡുകൾ ഇന്റർലോക്ക് കട്ടകൾ പാകി ഗതാഗത യോഗ്യമാക്കും എന്നാണ് അധികൃതർ പറയുന്നത്. കൗണ്ടർ പോയിന്‍റ് വിഡിയോ കാണാം..

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...