പൊതുമേഖലയില്‍ ഇനി 12 ബാങ്കുകള്‍ മാത്രം; ബാങ്ക് ലയനം എന്തിന്?

counter-image
SHARE

ഉത്തേജന പരിപാടികളുടെ രണ്ടാംഘട്ട പ്രഖ്യാപനം ബാങ്കിങ് രംഗത്തെ കേന്ദ്രീകരിച്ചായിരുന്നു. 27 പൊതുമേഖല ബാങ്കുകളുണ്ടായിരുന്നത് ഇന് 12 ആകും. പഞ്ചാബ് നാഷ്ണല്‍ ബാങ്ക്, ഒാറിയന്‍റല്‍ ബാങ്ക് ഒാഫ് കൊമേഴ്സ്, യുനൈറ്റഡ് ബാങ്ക് എന്നിവ ലയിപ്പിക്കും.

രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കിങ് ശൃംഖലയാകും. ലക്ഷ്യം 17.95 ലക്ഷം കോടി രൂപയുടെ ബിസിനസ്. കനറാ ബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും ഒന്നായി രാജ്യത്തെ നാലമത്തെ വലിയ ബാങ്കിങ് ശൃംഖലയാകും. ബിസിനസ് 15.20 ലക്ഷം കോടി രൂപയുടേത്. 

യൂണിയന്‍ ബാങ്ക് ഒാഫ് ഇന്ത്യ, ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ ലയിച്ച് 5മത്തെ വലിയ ബാങ്കിങ് ശൃംഖലയായി മാറും. ബിസിനസ് 14.6 ലക്ഷം കോടി രൂപയുടേത്. ഇന്ത്യന്‍ ബാങ്കും അലഹബാദ് ബാങ്കും ചേര്‍ന്ന് 7മത്തെ വലിയ ബാങ്കിങ് ശൃംഖലയാകും. ബിസിനസ് 8.08 ലക്ഷം കോടിയുടേത്.

ബാങ്ക് ദേശസാല്‍ക്കരണത്തിന്‍റെ അന്‍പതാംവാര്‍ഷികത്തിലാണ് നിര്‍ണായക ലയന പ്രഖ്യാപനം. ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കുകയെന്ന ലക്ഷ്യം നേടിയെടുക്കാന്‍ ആഗോള സാന്നിധ്യമുള്ള വലിയ ബാങ്കുകളാക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ബാങ്കുകളുടെ കാര്യക്ഷമത വര്‍ധിക്കും. ജീവനക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ധനമന്ത്രി.

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...