ശബരിമല: സര്‍ക്കാരിനും പാര്‍ട്ടിക്കും രണ്ട് നിലപാടോ, രണ്ടെന്ന് തോന്നിപ്പിക്കുന്ന ഒറ്റ നിലപാടോ?

counter
SHARE

ശബരിമലയില്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി നീണ്ട പാര്‍ട്ടി ആലോചനകള്‍ക്കുശേഷം പറഞ്ഞു. ഇന്ന് മുഖ്യമന്ത്രി പറയുന്നു സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന്. സിപിഎം എന്തോ പാതകം ചെയ്തു, തെറ്റ് സ്വയം സമ്മതിക്കുന്നു എന്ന മട്ടില്‍ ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി. സര്‍ക്കാരിനെതിരെ ശബരിമല പ്രചാരണ ആയുധമാക്കുന്ന കാലം കഴിഞ്ഞെന്നും പിണറായി വിജയന്‍. സുപ്രീംകോടതി പറഞ്ഞപ്പോള്‍ അത് നടപ്പാക്കി, ഇനി കോടതി മാറ്റിപ്പറഞ്ഞാല്‍ അതാകും നയമെന്നും മുഖ്യമന്ത്രി. കോടതി പറഞ്ഞപോലെ എന്ന് മുഖ്യമന്ത്രി ഇന്ന് ആവര്‍ത്തിച്ചതിന് പിന്നാലെ കോടതി പറഞ്ഞിട്ടും സര്‍ക്കാര്‍ നടപ്പാക്കാത്ത മറ്റൊരു വിധിയുടെ പേരില്‍ ഓര്‍ത്തഡോക്സ് സഭ കോടതിയലക്ഷ്യ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ പോകുന്നതും ഇന്ന് കണ്ടു. അപ്പോള്‍ ചോദ്യമിതാണ്, ശബരിമലയില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും രണ്ട് നിലപാടോ, അതോ രണ്ടെന്ന് തോന്നിപ്പിക്കുന്ന ഒറ്റ നിലപാടോ? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...