തുഷാറെന്തുകൊണ്ട് കൂടുതല്‍ തുല്യനാവുന്നു? ഈ ആഭിമുഖ്യത്തിന് പിന്നില്‍?

cp
SHARE

ചെക്ക് കേസില്‍പ്പെട്ട മകനെ രക്ഷിക്കാനിറങ്ങിയ പിണറായി വിജയനെയും പാര്‍ട്ടിയെയും പറ്റി ഇല്ലാ വചനം പറയുന്ന ശ്രീധരന്‍പിള്ളയെക്കുറിച്ചാണ് വെള്ളാപ്പള്ളി ഇങ്ങനെ രോഷാകുലനായത്. തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ പിണറായി വിജയനും അദ്ദേഹം വഴി എംഎ യൂസഫലിയും അറിഞ്ഞ് ഇടപെട്ടുവെന്ന് വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശ്രീധരന്‍പിള്ളയുടേത് കലക്കവെള്ളത്തില്‍ മീന്‍പിടിക്കലാണെന്നും വെള്ളാപ്പള്ളി തുറന്നടിക്കുന്നു. പൊതുതിരഞ്ഞെടുപ്പില്‍ തുഷാറിന്‍റെ കൈപിടിച്ച ശ്രീധരന്‍പിള്ളയെക്കാള്‍ പിണറായി വിജയനാണ് അദ്ദേഹത്തോട് ആഭിമുഖ്യമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞതിന്‍റെ ചുരുക്കം. വിദേശത്തുള്ള മറ്റ് തടവുകാരെപ്പോലെയല്ല തുഷാറെന്ന് മന്ത്രി ഇ.പിജയരാജന്‍ പറഞ്ഞത് ഒന്നുകൂടി വ്യക്തമാവുകയാണ് വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തലിലൂടെ. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, തുഷാറെന്തുകൊണ്ട് കൂടുതല്‍ തുല്യനാവുന്നു ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...