അടിമുടി മാറ്റംവേണമെങ്കിൽ എങ്ങനെ തിരുത്തണം സിപിഎം?

counter
SHARE

സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത് 2013 നവംബറിലെ പ്ലീനത്തെക്കുറിച്ചല്ല, ആ കാലത്തെ സാഹചര്യത്തെക്കുറിച്ചല്ല. പാര്‍ട്ടിയും കേഡറും എങ്ങനെ തിരുത്തണമെന്ന് ഇരുന്നാലോചിച്ച് തീരുമനിച്ച ശേഷമുള്ള ആറ് വര്‍ഷത്തിന് ഇപ്പുറമാണ് ഈ കേട്ടത്. പാര്‍ട്ടി അധികാരകേന്ദ്രമാകരുത്, വിനയാന്വിതരാകണം, ബലപ്രയോഗത്തിലൂടെ ഒന്നും നടപ്പാക്കരുത്, അക്രമങ്ങളുടെ ഭാഗമാകരുത്. സര്‍ക്കാരോ? ഇനിയുള്ള മാസങ്ങളില്‍ വേഗതവേണം ഭരണത്തിന്, ഉദ്യോഗസ്ഥ തലത്തിലെ ആക്ഷേപങ്ങള്‍ തീര്‍ക്കണം. മന്ത്രിമാര്‍ ഭരണകാര്യങ്ങളില്‍മാത്രം ശ്രദ്ധിക്കണം. അതായത് പാര്‍ട്ടി മാറണം അടിമുടി. സംഘടനാപ്രവര്‍ത്തനത്തില്‍ പൊളിച്ചെഴുത്തുവേണം. ചിത്രമെഴുതുന്ന ചുവര് വ്യക്തമാണ്. അടിത്തറയിളക്കിയ ഒരു ജനവിധി. ഇത്രയധികം മാറണം സിപിഎം എങ്കില്‍ ഇപ്പോള്‍ ആ പാര്‍ട്ടി എവിടെ നില്‍ക്കുന്നുവെന്നാണ് അവര്‍ സ്വയം വിലയിരുത്തുന്നത്? എവിടെ തുടങ്ങും? എങ്ങനെ തിരുത്തും? കൗണ്ടര്‍പോയന്റ് വിഡിയോ..

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...