കെവിൻ വധക്കേസിലെ അതിവേഗ വിധി കേരള സമൂഹത്തോട് പറയുന്നത്?

counter66
SHARE

കോട്ടയം മാന്നാനം സ്വദേശി കെവിനെന്ന യുവാവിന്റെ അച്ഛന്‍. ഉയര്‍ന്ന ജാതിയിലെ പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് പിന്നാലെ കൊലചെയ്യപ്പെട്ട കെവിന്റെ അച്ഛന്‍ സംസാരിക്കുന്നത് മകന് കോടതി നീതി വിധിച്ചതിനെക്കുറിച്ചാണ്. സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലക്കേസ് വിധിയാണ് കോട്ടയം പ്രിന്‍സിപ്പല്‍  സെഷന്‍സ് കോടി അതിവേഗ വിചാരണയ്ക്കൊടുവില്‍ പറഞ്ഞത്. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ അടക്കം പത്തുപ്രതികള്‍ കുറ്റക്കാര്‍. നീനുവിന്റെ അച്ഛന്‍ ചാക്കോ അടക്കം നാലുപേരെ വെറുതെവിട്ടു. ശിക്ഷാവിധിയില്‍ വാദം മറ്റന്നാള്‍. എന്താകും ശിക്ഷ എന്നതിന് കാക്കുകയാണ് എല്ലാവരും. വിധി വരട്ടെ ചിലത് തുറന്ന് പറയാനുണ്ടെന്ന് കോടതി കുറ്റവിമുക്തനാക്കിയ ചാക്കോ. ചാക്കോയെ വെറുതെവിട്ടത് അംഗീകരിക്കാനാകില്ലെന്ന് കെവിന്റെ അച്ഛന്‍. എന്താണ് ഈ കേസ്, കേസിലെ അതിവേഗ വിധി കേരള സമൂഹത്തോട് പറയുന്നത്? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...