ഓമനക്കുട്ടന്‍ എന്ന പ്രതീകം; ദുരിതകാലത്തെ ദലിത് പീഡനം ആരെ രക്ഷിക്കാന്‍?

SHARE
cp

ഓമനക്കുട്ടന്‍ ഒരു പ്രതീകമാണ്.  നന്മ ചെയ്തതിന്‍റെ പേരില്‍ വിദ്വേഷത്തിന് ഇരയായവരില്‍ ഒരാള്‍. സത്യം മനസിലാക്കാന്‍ ശ്രമിക്കാതെ ഓമനക്കുട്ടനെതിരെ നടത്തിയ വിദ്വേഷ പ്രചാരണം പൊളിച്ചത് മനോരമ ന്യൂസാണ്. ദുരിതാശ്വാസ ക്യാംപായ പട്ടികജാതി കമ്മ്യൂണിറ്റി ഹാളില്‍ വെളിച്ചവും വൈദ്യുതിയുമെത്തിക്കാനാണ് ക്യാംപംഗങ്ങളില്‍ നിന്ന് ഓമനക്കുട്ടന്‍ എഴുപതുരൂപ വീതം പിരിച്ചത്. വിഡിയോ പുറത്തുവന്നയുടന്‍ അദ്ദേഹത്തെ സിപിഎം സസ്പെന്‍ഡ് ചെയ്തു. മന്ത്രിയുടെ ഇടപടല്‍ കൂടിയായപ്പോള്‍ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസുമെടുത്തു. എന്തിനാണ് ഓമനക്കുട്ടന്‍ പണം പിരിച്ചതെന്ന് തിരക്കാന്‍ ഇവരാരും തയാറായില്ല. വെള്ളവും വെളിച്ചവുമെത്തിക്കാത്ത ഉദ്യോഗസ്ഥരെക്കുറിച്ച് ആരും മിണ്ടിയില്ല. പക്ഷേ പ്രതിഷേധം ശക്തമായതോടെ പാര്‍ട്ടി നടപടിയും കേസും പിന്‍വലിച്ച് മാപ്പുപറഞ്ഞു ആവേശക്കമ്മിറ്റിക്കാര്‍. മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട നിരവധി പേര്‍ക്ക് ചില്ലിക്കാശ്  ലഭിക്കാത്ത നാട്ടിലാണ് ഓമനക്കുട്ടന്‍ ഒറ്റരാത്രികൊണ്ട് പൊലീസ് കേസില്‍ പ്രതിയായത്. ദുരിതകാലത്തെ ദലിത് പീഡനം ആരുടെ മുഖം രക്ഷിക്കാന്‍ ? കൗണ്ടര്‍ പോയന്‍റ് വിഡിയോ കാണാം..

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...