കണ്‍സ്യൂമര്‍ഫെഡ‍ിന്റെ എംഡി നിയമനപ്പട്ടികയില്‍ ഇടംനേടുന്നത്? ആരുടേതാണ് താല്‍പര്യം?

counter1608-02
SHARE

മഴക്കെടുതിയില്‍നിന്ന് പതിയെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച കേരളത്തില്‍ വാര്‍ത്തയിലെ വിവാദങ്ങളിപ്പോള്‍ ചില നിയമനങ്ങളെ ചുറ്റിപ്പറ്റിയാണ്. ഇപ്പോള്‍ കണ്ടത് ഇന്നലത്തെ കൗണ്ടര്‍പോയന്റ് സംവാദത്തിലെ ഒരു ഭാഗം. വിഷയം നൂറ്റമ്പത് സര്‍ക്കാര്‍ അഭിഭാഷകരുള്ള ഹൈക്കോടതിയിലേക്ക് സര്‍ക്കാരിന്റെ ലെയ്സണ്‍ ഓഫിസറായി ഒരാള്‍, അതും അഭിഭാഷകനായി എന്‍‍റോള്‍ ചെയ്ത് എട്ടുവര്‍ഷം മാത്രമായ ഒരാള്‍, എത്തിയ സാഹചര്യം. രണ്ടുലക്ഷത്തോളം പേര്‍ ദുരിതാശ്വാസക്യാംപില്‍ പതിനായിരം രൂപ സഹായത്തിന് കാക്കുമ്പോള്‍ ഒരു ലക്ഷത്തി പതിനായിരം രൂപ നല്‍കിയുള്ള നിയമനം.

ക്യാബിനറ്റ് റാങ്കില്‍ ഡല്‍ഹിയില്‍ നിയമിക്കപ്പെട്ട എ സമ്പത്തിനെയും ഈ ദിവസങ്ങളില്‍ കണ്ടു. ഇന്നെത്തുന്നത് അഴിമതിക്കേസുകളില്‍ മുങ്ങിക്കുളിച്ച പാരമ്പര്യമുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ തലപ്പത്തേക്ക് അഴിമതിക്കേസ് നേരിടുന്നയാള്‍ എത്തിയേക്കുമെന്ന വാര്‍ത്തകള്‍. കശുവണ്ടി കോര്‍പറേഷന്‍ അഴിമതിയെ തുടര്‍ന്ന് എംഡി സ്ഥാനത്തുനിന്ന് പുറത്തായ കെഎ രതീഷ്..... അന്നത് യുഡിഎഫ് കാലത്തെങ്കില്‍ ഇന്ന് എല്‍ഡിഎഫ് കാലത്ത് വിവാദ നിയമനത്തിന് അരികെ നില്‍ക്കുന്ന സാഹചര്യം. എങ്ങനെയാണ് ഇങ്ങനെയൊരാള്‍ കണ്‍സ്യൂമര്‍ഫെഡ‍ിന്റെ എംഡി നിയമനപ്പട്ടികയില്‍ ഇടംനേടുന്നത്? ആരുടേതാണ് താല്‍പര്യം?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...