പ്രളയകാലത്തെ 'ലക്ഷം' നിയമനം ; പിണറായി സർക്കാർ ജനത്തിനൊപ്പമോ?

cp
SHARE

മഴക്കെടുതിയില്‍നിന്ന് സ്വാതന്ത്ര്യം നേടിയ കേരളം സ്വാതന്ത്ര്യദിനം ആഘോഷിക്കവെ മുഖ്യമന്ത്രി പറഞ്ഞ തീര്‍ത്തും പ്രസക്തമായ വാക്കുകളാണ് കേട്ടത്. അതേ മുഖ്യമന്ത്രിയുടെ സര്‍ക്കാര്‍ പക്ഷെ ഈ പണമില്ലാത്ത കാലത്ത് അധിക ചെലവുകള്‍ ഏറ്റെടുത്ത് നിയമനങ്ങള്‍ നടത്തുന്നു. സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയായി ക്യാബിനറ്റ് റാങ്കില്‍ എ സമ്പത്ത് മിനിഞ്ഞാന്ന് ചുമതലയേല്‍ക്കുന്നു. പിന്നാലെ പുറത്തുവരുന്ന ഒരു നിയമന തീരുമാനമാണ് ഇന്ന് ഈ ചര്‍ച്ചയ്ക്ക് അടിസ്ഥാനം. ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനച്ചുമതലയ്ക്ക് ലെയ്സണ്‍ ഓഫിസറായി എ.വേലപ്പന്‍നായരുടെ നിയമനം. അഡ്വക്കറ്റ് ജനറലും ഡിജിപിയും അടക്കം നൂറ്റിയമ്പതോളം അഭിഭാഷകര്‍ ഇരിക്കെയാണ്, മുഖ്യമന്ത്രിയുടെ നിയമോപദേശകനായി എന്‍കെ ജയകുമാര്‍ ഇരിക്കെയാണ്. 2011ല്‍ മാത്രം എന്‍‍റോള്‍ ചെയ്ത വേലപ്പന്‍നായര്‍ നിയമിക്കപ്പെടുന്നത്. 110000 രൂപയാണ് അദ്ദേഹത്തിൻറെ ശമ്പളം. അപ്പോള്‍ മുഖ്യമന്ത്രിയുടെ തന്നെ ഭാഷ കടമെടുത്താല്‍ ഈ ചെലവ്, ഈ നിയമനങ്ങള്‍‌ ജനാധിപത്യത്തില്‍ ജനാഭിലാഷത്തിന് ഒപ്പം നില്‍ക്കുന്നതോ എതിര് നില്‍ക്കുന്നതോ?  കൗണ്ടര്‍പോയന്റ്.. വിഡിയോ കാണാം..

MORE IN GULF THIS WEEK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...