സഹായിക്കാന്‍, കൈകോര്‍ക്കാന്‍ കേരളം മടിക്കുന്നോ?

SOUTHASIA-FLOODS/
SHARE

എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ സങ്കടവും രോഷവും നിസഹായതയുമെല്ലാമാണ് ഈ കേട്ടത്. ഒറ്റ രാത്രികൊണ്ട് മല വിഴുങ്ങിയ ഉറ്റവരെ കാത്ത് ഇപ്പോഴും മണ്‍കൂമ്പാരങ്ങള്‍ക്ക് മുകളിലൂടെ അലയുന്നവര്‍. സ്വന്തം ജീവന്‍ പണയംവച്ച് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍. ഹൃദയം പിളരുന്ന കാഴ്ചകളാണ് എങ്ങും. 

76 ജീവനുകളാണ് ഇതുവരെ പൊലിഞ്ഞത്. സംസ്ഥാനത്താകെ 1526 ക്യാംപുകളിലായി രണ്ടേകാല്‍ ലക്ഷംപേര്‍ കഴിയുന്നു. രക്ഷാദൗത്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ക്യാംപുകളിലെ ജീവിതം മെച്ചപ്പെട്ടതാക്കലും. ദുരിതാശ്വാസ ക്യാംപുകളിലെ പ്രളയബാധിതര്‍ക്കുള്ള സാധന ശേഖരണ കേന്ദ്രങ്ങളില്‍ ഇപ്പോഴും ആവശ്യമായത്ര സാധനങ്ങള്‍ എത്തുന്നില്ലന്ന പരാതികളുയരുന്നു. സഹായിക്കാന്‍ തയാറാവുന്നവരെ നിരുല്‍സാഹപ്പെടുത്തുന്ന നടപടി സമൂഹമാധ്യമങ്ങളിലുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു.  കൈകോര്‍ക്കാന്‍ കേരളം മടിക്കുന്നോ ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...