ദുരിതപ്പെയ്ത്ത് തുടരുന്നു: വിറങ്ങലിച്ച് കേരളം; അതീവ ജാഗ്രത

counter
SHARE

കേരളത്തെ മഹാപ്രളയം മുക്കിത്തുടങ്ങിയത് കൃത്യം ഒരു വര്‍ഷം മുമ്പാണ്. ഇക്കൊല്ലം തുടക്കമൊക്കെ മടിച്ചുമടിച്ചുനിന്ന മഴ ഓഗസ്റ്റിലെ ആദ്യ ആഴ്ച പിന്നിടുമ്പോള്‍ കരുത്തുകാട്ടുന്നു നാടാകെ, കുറേയിടങ്ങളിലെങ്കിലും നാടിനെ പേടിപ്പിക്കുംവിധം. കനത്ത മഴയിലും കാറ്റിലും കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ഇടുക്കി ജില്ലകളില്‍ വെള്ളപ്പൊക്കം. ഇടുക്കിയില്‍ മൂന്നാറും മാങ്കുളവും മറയൂരും ഒറ്റപ്പെട്ടു. സംസ്ഥാനത്തിന്റെ പലയിടത്തും ഉരുള്‍പൊട്ടി. മുക്കവും നിലമ്പൂരുമടക്കം ടൗണുകള്‍  വെള്ളത്തില്‍ മുങ്ങി. അഞ്ച് ഡാമുകള്‍ തുറന്നു. വയനാട്ടിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തുന്നു. മലപ്പുറത്തും ഇടുക്കിയിലും ദുരന്തപ്രതികരണസേനയും. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. അങ്ങനെ മഴയില്‍ വിറങ്ങലിച്ചു കേരളമിന്ന്. ആ വിവരങ്ങളിലേക്കാണ്, സജ്ജീകരണങ്ങളെക്കുറിച്ചാണ്, ആവശ്യമായ ജാഗ്രതയിലേക്കാണ് ഇന്ന് കൗണ്ടര്‍പോയന്റ്.. വി‍ഡിയോ കാണാം..

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...