പിഎസ്‍സി തട്ടിപ്പിൽ പൊലീസ് എവിടെവരെ പോകും?

counter
SHARE

ലക്ഷക്കണക്കിന് യുവാക്കളുടെ ആശ്രയകേന്ദ്രമായ പിഎസ്‍സി നടത്തിയ പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണോ എന്നതിനോടാണ് ഡിവൈഎഫ്ഐ സെക്രട്ടറിയുടെ ഈ കേട്ട പ്രതികരണം. പിഎസ്‍സിയുടെ വിശ്വാസ്യതയാണ് പ്രശ്നമെങ്കില്‍ എന്തേ പറയുന്നില്ല ആരും അന്വേഷിക്കട്ടെയെന്ന്? സംഘടിതമായി നടന്ന കുറ്റകൃത്യമെന്നതിന് വ്യക്തമായ സൂചന വന്നിട്ടും ഇന്ന് മുഖ്യമന്ത്രി പറയുന്നു, ഇത് ഏതാനും പേര്‍ ചേര്‍ന്ന് നടത്തിയ കുറ്റകൃത്യമെന്ന്. സിബിഐ അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യത്തോട്, അവര്‍ക്ക് സിബിഐയോട് വല്ലാത്ത വിശ്വാസ്യതയാണ്, അതിന് ഞങ്ങളെന്ത് ചെയ്യാനാകും എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. സിബിഐ വേണമെന്ന് വാശിപിടിക്കേണ്ടതില്ല. ശരിയാണ്. പക്ഷെ യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസില്‍പ്പെട്ട വിദ്യാര്‍ഥികളെപ്പോലും ഇനിയും പിടിക്കാത്ത പൊലീസ് ഈ തട്ടിപ്പില്‍ ഏതുവരെ പോകുമെന്നാണ് പ്രതീക്ഷിക്കേണ്ടത്?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...