മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകിയ പിഎസ്​സിയിൽ സംഭവിക്കുന്നത്; വിശ്വാസ്യത വീണ്ടെടുക്കുമോ?

counter06
SHARE

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ എസ്എഫ്ഐക്കാര്‍ത്തന്നെ കുത്തിവീഴ്ത്തിയ സംഭവം പിന്നെപ്പിന്നെ ഒരുപാട് സംശയങ്ങളിലേക്കാണ് കേരളത്തെ എത്തിച്ചത്. പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ കിട്ടുന്നു. ഇവരൊക്കെ പൊലീസ് നിയമനപ്പട്ടകയില്‍ മുന്നിലാണെന്ന വിവരങ്ങള്‍ വരുന്നു. സര്‍വകലാശാലാ പരീക്ഷ, അതിലുപരി പിഎസ്്സി പരീക്ഷതന്നെ അട്ടിമറിക്കപ്പെട്ടോ എന്ന സംശയം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ആദ്യം കണ്ടത്. പിഎസ്്സിയില്‍ അന്വേഷിക്കാന്‍ ഒന്നുമില്ല. എന്നാലും പതിയെ പിഎസ്്സിയുടെ ആഭ്യന്തര അന്വേഷണസമിതി കണ്ടെത്തുകതന്നെ ചെയ്തു ക്രമക്കേട്. അങ്ങനെ ശിവരഞ്ജിത്തടക്കമുള്ളവര്‍ ലിസ്റ്റില്‍നിന്ന് പുറത്താകുന്നു. അയോഗ്യരാകുന്നു.

അന്വേഷിക്കാനൊന്നുമില്ലെന്ന് മുഖ്യമന്ത്രിതന്നെ പറഞ്ഞ സംഭവത്തില്‍ പിഎസ്്സി പറയുന്നു അന്വേഷിക്കണം അത് ഞങ്ങള്‍പോരാ. പൊലീസ് തന്നെ വേണമെന്ന്. അപ്പോള്‍, ഉയര്‍ന്ന ആശങ്കകളും ആരോപണങ്ങളും വെറുതെയല്ലെന്ന് തെളി‍ഞ്ഞില്ലേ? മുഖ്യമന്ത്രിതന്നെ ക്ലീന്‍ചിറ്റ് നല്‍കിയ സംഭവത്തില്‍  പൊലീസ് ഏതുവഴിയില്‍ പോകുമെന്ന് പ്രതീക്ഷിക്കണം? സത്യം കണ്ടെത്തി പിഎസ്്സിയുടെ വിശ്വാസ്യത നിലനിര്‍ത്തണമെങ്കില്‍ ഇനിയുണ്ടാകേണ്ടത് എന്താണ്?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...